റിയാദ്: പ്രമുഖ ഗായിക കെ.എസ്. ചിത്ര സൗദി മണ്ണിലെത്തുന്ന അസുലഭ മുഹൂർത്തത്തിന് കണ്ണില െണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് പ്രവാസി സംഗീതപ്രിയർ. ‘ഗൾഫ് മാധ്യമ’വും ‘എക്സ്പേ ാ ഹൊറൈസ’ണും ചേർന്ന് സംഘടിപ്പിക്കുന്ന ‘അഹ്ലൻ കേരള’ പ്രഥമ ഇന്ത്യൻ മഹോത്സവത്തി െൻറ രണ്ടാം ദിനത്തിലാണ് കെ.എസ്. ചിത്രയുടെ നാല് പതിറ്റാണ്ട് പിന്നിട്ട സംഗീത വഴികളിലൂ ടെയുള്ള സഞ്ചാരമായ ‘ചിത്രവർഷങ്ങൾ’ അരങ്ങേറുന്നത്. റിയാദ് ഖസീം ഹൈവേയിലെ ബൻബാനിൽ അൽഫൈസലിയ റിസോർട്ടിന് സമീപം ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിെൻറ വിശാലതയില ൊരുങ്ങിയ കൂറ്റൻ വേദിയിൽ ചിത്രയും മലയാള ചലച്ചിത്ര പിന്നണി രംഗത്തെ യുവസംഗീത പ്രതിഭകളും പാടും. വെള്ളിയാഴ്ച രാത്രി 7.30 മുതൽ അർധരാത്രി 12 വരെയാണ് പരിപാടി. നാലു പതിറ്റാണ്ടിനിടയിൽ 25,000 പാട്ടുകളാണ് ചിത്ര പാട്ടുപ്രേമികൾക്ക് സമ്മാനിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, രാജസ്ഥാനി, ഉർദു, സംസ്കൃതം മുതൽ തുളു, ബഡാഗ ഉൾപ്പെടെ ഇന്ത്യൻ ഭാഷകളിലും മലായ്, ലാറ്റിൻ, അറബിക്, സിംഗള, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലും ചിത്രപാടിയിട്ടുണ്ട്. . യത്തീമിൻ അത്താണി..., മാനത്തൊരു പൊൻതാരകം..., മഞ്ഞൾ പ്രസാദവും..., പാലപ്പൂവേ..., ശ്യാമ മേഘമേ..., തുമ്പയും തുളസിയും... തുടങ്ങിയ ഗൃഹാതുരതയുണർത്തുന്ന നിരവധി ഗാനങ്ങൾ ചിത്രയുടേതായിട്ടുണ്ട്. ചിത്രയോടൊപ്പം പാടാൻ വേറെയും പാട്ടുകാരെത്തുന്നുണ്ട്. രാജലക്ഷ്മി, മൃദുല, അഫ്സൽ, കെ.കെ. നിഷാദ് തുടങ്ങിയ താരങ്ങളാണ് പാടുന്നത്.
അഫ്സൽ
മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ ശ്രദ്ധേയനാണ് അഫ്സൽ. 2000ത്തിൽ വല്യേട്ടൻ എന്ന സിനിമയിലെ ‘കണ്ണിലമ്പും വില്ലും’ എന്ന പാട്ടിലൂടെ രംഗപ്രവേശം ചെയ്ത അഫ്സൽ മലയാളിക്ക് പ്രിയപ്പെട്ട 200 ഗാനങ്ങളാണ് ഇതിനകം പാടിക്കഴിഞ്ഞത്. സംഗീതപ്രിയരുടെ മനസ്സിലുടക്കിയ കൈ തുടി താളം..., എൻ കരളിൽ രാക്ഷസി... ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ..., ഷാബ ഷാബ..., എൻ പെണ്ണേ... തുടങ്ങിയ ഗാനങ്ങളാണ് അഫ്സലിനെ ജനകീയമാക്കിയത്. ചിത്രവർഷങ്ങൾ വേദിയിൽ അഫ്സൽ ചിത്രയോടൊപ്പം ഡ്യൂയറ്റ് പാടും.
കെ.കെ നിഷാദ്
കെ.എസ്. ചിത്രയുടെ വേദികളിലെ സ്ഥിരസാന്നിധ്യമാണ് കെ.കെ. നിഷാദ് എന്ന ഭാവഗായകൻ. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലെ ‘മനസ്സുകൾ തമ്മിൽ’ എന്ന ഗാനം ആലപിച്ചാണ് 2002ൽ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ചത്. നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. കെ.എസ്. ചിത്രയോടൊപ്പം മാത്രമല്ല, എസ്.പി. ബാലസുബ്രഹ്മണ്യം, പി. ജയചന്ദ്രൻ, സാധനാ സർഗം, സുജാത, വസുന്ധര ദാസ്, ഹരിഹരൻ, ശങ്കർ മഹാദേവൻ തുടങ്ങിയവരോടൊപ്പവും നിഷാദ് വേദികളിൽ പാടി. ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നിരവധി വേദികളിൽ പാടാനെത്തി. ‘ചിത്രവർഷ’ങ്ങളിൽ ചിത്രയോടൊപ്പം ഡ്യൂയറ്റ് പാടും.
രാജലക്ഷ്മി
മികച്ച ഗായികക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ രാജലക്ഷ്മി മലയാളത്തിലെ യുവനിരയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗായികയാണ്. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികക്കുള്ള പുരസ്കാരത്തിനും രണ്ടു തവണ അർഹയായി. വേറെയും നിരവധി പുരസ്കാരങ്ങൾ തേടിയെത്തി ഇൗ മിടുക്കിയെ. യേശുദാസും പി. ജയചന്ദ്രനും എസ്.പി. ബാലസുബ്രഹ്മണ്യവും, കെ.എസ്. ചിത്രയും മുതൽ ഏതാണ്ടെല്ലാ ഗായകർക്കും സംഗീതജ്ഞർക്കുമൊപ്പം രാജലക്ഷ്മി വേദി പങ്കിട്ടുണ്ട്. ‘ചിത്രവർഷങ്ങൾ’ വേദിയിൽ ചിത്രയുടെ പ്രശസ്ത ഗാനങ്ങൾ രാജലക്ഷ്മി പാടും.
മൃദുല വാര്യർ
കേരള സംസ്ഥാന ചലച്ചിത്ര പ്രേത്യക ജൂറി പുരസ്കാരത്തിന് അർഹയായ മൃദുല വാര്യർ ചാനൽ റിയാലിറ്റി ഷോകളിലൂടെയാണ് രംഗത്തെത്തിയത്. ഏറ്റവും മികച്ച ഗായികക്കുള്ള ദക്ഷിണേന്ത്യൻ രാജ്യാന്തര ചലച്ചിത്ര പുരസ്കാരത്തിനും ഇൗ മിടുക്കി അർഹയായി. ഇതു കൂടാതെ കൈനിറയെ പുരസ്കാരങ്ങൾ സ്വന്തമാക്കിയ മൃദുല ഗോൾ എന്ന സിനിമയിലെ ഒാ മരിയ, ബിഗ് ബിയിലെ ഒരു വാക്കും മിണ്ടാതെ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെയാണ് ചലച്ചിത്ര പിന്നണി രംഗത്തെത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ പാടി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പാടി. ‘ചിത്രവർഷങ്ങൾ’ വേദിയിൽ ചിത്രയുടെ പ്രശസ്ത ഗാനങ്ങൾ അവരോടൊപ്പം ഡ്യൂയറ്റും അല്ലാതെയും
പാടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.