അബ്ദുൽ സലീം
Posted On
date_range Updated On
date_range സാമൂഹികപ്രവർത്തകൻ അബ്ദുൽ സലീം നിര്യാതനായി
ദമ്മാം: മൂന്ന് പതിറ്റാണ്ടിലധികമായി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ പ്രവാസിയായ തിരുവനന്തപുരം പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതംമൂലം നിര്യാതനായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം വാഹനമോടിച്ച് അൽഅഹ്സ ജാഫർ ആശുപത്രിയിൽ എത്തിയെങ്കിലും ചികത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി എക്സിക്യൂട്ടിവ് മെംബറും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്നു അബ്ദുൽ സലീം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അൽ അഹ്സ ഒ.ഐ.സി.സി പ്രവർത്തകർ രംഗത്തുണ്ട്. ഭാര്യ: ഹസീന. മക്കൾ: ഹാരിസ്, സുബ്ഹാന. അബ്ദുൽ സലീമിന്റെ വേർപാടിൽ അൽ അഹ്സ ഒ.ഐ.സി.സി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.