സൗദിയിൽ ഭൂചലനം; കിഴക്കൻ പ്രവിശ്യയിൽ 4.3 തീവ്രതയിൽ ഭൂമികുലുക്കം

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ അനുഭവപ്പെട്ടതെന്ന്​ സൗദി ജിയോളജിക്കൽ സർവേ വ്യക്തമാക്കി. സൗദി ജിയോളജിക്കൽ സർവേയുടെ നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്കി​െൻറ സ്​റ്റേഷനുകളിൽ ബുധനാഴ്ച രാവിലെ 01:11:23-നാണ് കിഴക്കൻ പ്രവിശ്യയിൽ ഭൂകമ്പം രേഖപ്പെടുത്തിയത്.

അൽഅഹ്സ ഗവർണ​റേറ്റിലെ ഹറദ്ൽനിന്ന് ഏകദേശം ഒമ്പത്​ കിലോമീറ്റർ കിഴക്കായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയതായും ജിയോളജിക്കൽ സർവേ അറിയിച്ചു. 

വിവിധ മേഖലകളിൽ കുലുക്കം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ആർക്കും പരിക്കോ, നാശനഷ്ടങ്ങളോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Saudi Arabia hit by 4.3-magnitude earthquake, region records fourth tremor in 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.