മോശം കാലാവസ്ഥ: റിയാദ്, ഖസീം പ്രവിശ്യകളില്‍ ഇന്ന്​ വിദ്യാലയങ്ങള്‍ക്ക് അവധി

റിയാദ്: മഴയും മഞ്ഞുവീഴ്​ചയുമായി മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വാഴാഴ്​ച റിയാദ്, അല്‍ഖസീം പ്രവിശ്യകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പകരം സ്​കൂളുകൾ ഓൺലൈനായി പ്രവർത്തിക്കും. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഇത് ബാധകമായിരിക്കും. കുട്ടികൾ വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ ‘മദ്​റസത്തീ’ ഡിജിറ്റൽ പ്ലാറ്റ്​ഫോം വഴി വീട്ടിലിരുന്ന്​ ക്ലാസുകളിൽ പ​ങ്കെടുക്കണം. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും എല്ലാവരുടെയും സുരക്ഷ പരിഗണിച്ചുമാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ്​ വ്യക്തമാക്കി.

റിയാദ്​ നഗരത്തിന്​ പുറമെ ദറഇയ, താദിഖ്, ഹുറൈംല, റുമ, ദുർമ, അൽ ഖർജ്, അൽ ഹരീഖ്, അൽ ദലം, മുസാഹ്​മിയ, ഹുത്ത ബനി തമീം, ദവാദ്മി, അഫീഫ്, സുൽഫി, മജ്മഅ, അൽ ഗാത്ത്, ഷഖ്‌റ എന്നീ പട്ടണങ്ങളിലും ഇതേ രീതിയിലായിരിക്കും ക്ലാസുകൾ.

പകൽ കനത്ത മഴയുണ്ടാവുമെന്നാണ്​​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. രാവിലെ അഞ്ച്​ മുതല്‍ ഉച്ചകഴിഞ്ഞ്​ മൂന്നുവരെ പേമാരിക്ക്​ സാധ്യതയു​ണ്ടെന്നാണ്​ പ്രവചനം. റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റോടും ആലിപ്പഴ വർഷത്തോടും കൂടിയ ഇടത്തരം മുതൽ കനത്ത മഴ വരെ തുടരുമെന്നും, ഇത് വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തബൂക്ക്, അൽ ജൗഫ്, ഹാഇൽ, ഖസീം എന്നിവിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.

Tags:    
News Summary - Bad weather: Schools closed today in Riyadh and Qassim provinces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.