ദമ്മാം: ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമകൾ തമ്മിലുള്ള കേസിൽ സാക്ഷിയായി ഉൾപ്പെട് ടതോടെ നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങിപ്പോയ ആലപ്പുഴ, ഹരിപ്പാട് ചിങ്ങോലി സ്വദേശി ചന്ദ്രന് (65) ഒടുവിൽ മോചനം. സാമൂഹിക പ്രവർത്തകരുടെ നിരന്തരമായ ഇടപെടലുകളെ തുടർന്ന് കമ്പനി അധികൃതർതന്നെയാണ് ചന്ദ്രനെ കേസിൽ നിന്നൊഴിവാക്കി നാട്ടിലയക്കാൻ മുൻകൈയെടുത്തത്. ആർക്കും ഇടപെടാൻ കഴിയാതെ അനന്തമായി നീണ്ടുപോകുമെന്നു കരുതിയ കേസിൽ നിന്നാണ് ചന്ദ്രൻ ഇപ്പോൾ മോചിതനായത്. ശമ്പള കുടിശ്ശികയും മറ്റാനുകൂല്യങ്ങളും നൽകിയാണ് കമ്പനി ചന്ദ്രെന യാത്രയാക്കിയത്. റിയാദ് കേന്ദ്രമായുള്ള ഒരു പ്രമുഖ കമ്പനിയിൽ അക്കൗണ്ടൻറായി 25 വർഷമായി ജോലിചെയ്തു വന്ന ചന്ദ്രൻ 10 വർഷമായി ഹഫൂഫ് ശാഖയിലായിരുന്നു. അക്കൗണ്ടൻറ് എന്നതിലുപരി കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ആളുകൂടിയാണ് ഇദ്ദേഹം.
കമ്പനി പുഷ്ടി പ്രാപിച്ചതോടെ ഉടമകളായ സഹോദരങ്ങൾ തമ്മിൽ തർക്കം ആരംഭിക്കുകയും ഇതുമായി ബന്ധെപ്പട്ട കേസ് കോടതിയിൽ എത്തുകയും ചെയ്തു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്ന ചന്ദ്രനെയും, മറ്റു രണ്ട് സുഡാനി പൗരന്മാരേയും സാക്ഷികളാക്കിയിരുന്നു. ഇതോടെ കേസിെൻറ വിചാരണ പൂർത്തിയാകും വരെ ചന്ദ്രന് യാത്രാ നിരോധനവും ഏർപ്പെടുത്തി. ഇതോടെ നാട്ടിൽ പോകാനുള്ള വഴിയടഞ്ഞ ചന്ദ്രൻ മുട്ടാത്ത വാതിലുകളില്ല. നാട്ടിൽ നിന്ന് ഭാര്യയും മക്കളുമാണ് പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയുടെ സഹായം അഭ്യർഥിച്ചത്. ലേബർ കോടതിയിൽ കേസ് നൽകാനായിരുന്നു എല്ലാവരുടേയും ഉപദേശം. എന്നാൽ, കേസ് നൽകിയാൽ വീണ്ടും കാത്തിരിക്കലാകും ഫലമെന്നറിയാവുന്ന ലത്തീഫ് കമ്പനിയുമായി അനുരഞ്ജന ശ്രമത്തിന് മുതിരുകയായിരുന്നു. മൂന്നു വർഷത്തിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത്വിജയം കണ്ടത്.
പ്രവാസി ലീഗൽ സെൽ ദേശീയ പ്രസിഡൻറ് ജോസ് എബ്രഹാമിെൻറ സഹായത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രിക്കും, സൗദി മനുഷ്യാവകാശ കമീഷനും പരാതികളയച്ചു. ഇതുമായി ബന്ധെപ്പട്ട് ഇരു കേന്ദ്രങ്ങളും കമ്പനിക്ക് കത്തുകളയച്ചു. പീസ് ഇന്ത്യ േഗ്ലാബൽ ഭാരവാഹികളായ മിനി മോഹൻ, അഡ്വ. റിജി ജോയ്, നീതു ബെൻ, വിജയ ശ്രീ, റഫീസ് വളാഞ്ചേരി എന്നിവരും വിവിധ ഘട്ടങ്ങളിൽ കേസിന് സഹായവുമായി ഇടപെട്ടിരുന്നു. കേസിൽ ഉൾപ്പെട്ട ഇരു കമ്പനി ഉടമകളേയും കണ്ട് ചന്ദ്രെൻറ അവസ്ഥ ബോധ്യപ്പെടുത്തി. ഒടുവിൽ കമ്പനിതന്നെ ഇടപെട്ട് ചന്ദ്രനെ കേസിൽനിന്ന് ഒഴിവാക്കുകയും എല്ലാ ആനുകൂല്യങ്ങളും നൽകി എക്സിറ്റിൽ നാട്ടിലയക്കുകയുമായിരുന്നു. 25 കൊല്ലം നീണ്ട പ്രവാസത്തിനിടയിൽ ചന്ദ്രൻ ആറ് പ്രാവശ്യം മാത്രമാണ് നാട്ടിൽ പോയിട്ടുള്ളത്. ചന്ദ്രനെ യാത്രയാക്കാൻ പ്ലീസ് ഇന്ത്യ പ്രവർത്തകരായ ലത്തീഫ് തെച്ചി, ഡോ. മജീദ് ചിങ്ങോലി, കുഞ്ഞുമോൻ പത്മാലയം, സലീഷ് മാസ്റ്റർ, ഷബീൻ ജോർജ് എന്നിവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.