റിയാദിലെ യുഎസ്​ എംബസി

യു.എസ്​ എംബസിക്ക്​ നേരെയുള്ള ആക്രമണം: അന്വേഷണം ഊർജ്ജിതം

വാഷിംഗ്ടൺ/റിയാദ്: റിയാദിലെ യു.എസ് എംബസി കോംപ്ലക്സിന്​ നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ, മിഡിൽ ഈസ്​റ്റിലെ തങ്ങളുടെ രഹസ്യാന്വേഷണ ശൃംഖലയുടെ സുരക്ഷ വർധിപ്പിക്കാൻ അമേരിക്ക നടപടികൾ ആരംഭിച്ചതായി വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്​തു. സംഭവത്തിൽ സി.ഐ.എ വക്താവ് ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചെങ്കിലും, ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഏജൻസി വൃത്തങ്ങൾ സൂചിപ്പിച്ചു.

ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിലുടനീളമുള്ള അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങളിലും രഹസ്യ കേന്ദ്രങ്ങളിലും കർശനമായ സുരക്ഷാ പരിശോധന ആരംഭിച്ചു. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനം. റിയാദിലെ ആക്രമണം നടന്ന സ്ഥലത്ത് സൗദി സുരക്ഷാ ഏജൻസികളും അമേരിക്കൻ വിദഗ്ധരും സംയുക്തമായി തെളിവെടുപ്പ് നടത്തി. ഡ്രോണുകളുടെ അവശിഷ്​ടങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇവ ഇറാന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.

ഇറാൻ നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും, തങ്ങളുടെ ശത്രുക്കൾക്കെതിരായ പോരാട്ടം തുടരുമെന്ന പ്രസ്താവന കഴിഞ്ഞ ദിവസം തെഹ്‌റാൻ പുറപ്പെടുവിച്ചിരുന്നു. ഇത് മേഖലയിൽ കൂടുതൽ അസ്വസ്ഥതകൾക്ക് കാരണമാകുമെന്ന് രാഷ്​ട്രീയ നിരീക്ഷകർ കരുതുന്നു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഈ വിഷയത്തിൽ സൗദി അറേബ്യയുമായി ഉന്നതതല ചർച്ചകൾ നടത്തിവരികയാണ്.

യു.എസ് എംബസിക്ക് നിസാര കേടുപാടുകൾ

ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നി​സാ​ര കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച റി​യാ​ദി​ലെ യു.​എ​സ് എം​ബ​സി

 റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്ക് നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നി​സ്സാ​ര കേ​ടു​പാ​ടു​ക​ൾ. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഡ്രോ​ണു​ക​ളാ​ണ് എം​ബ​സി​യെ ല​ക്ഷ്യ​മാ​ക്കി എ​ത്തി​യ​തെ​ന്ന് സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് എം​ബ​സി വ​ള​പ്പി​ൽ ചെ​റി​യ രീ​തി​യി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​വു​ക​യും കെ​ട്ടി​ട​ത്തി​ന് നി​സ്സാ​ര​മാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വ​ലി​യ തോ​തി​ലു​ള്ള അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

യു.​എ​സ് എം​ബ​സി​ക്ക് പു​റ​മെ റി​യാ​ദ്, അ​ൽ ഖ​ർ​ജ് ന​ഗ​ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി എ​ത്തി​യ എ​ട്ട് ഡ്രോ​ണു​ക​ൾ സൗ​ദി പ്ര​തി​രോ​ധ സേ​ന ആ​കാ​ശ​ത്തു​വെ​ച്ച് ത​ന്നെ ത​ക​ർ​ത്തു.

തി​ങ്ക​ളാ​ഴ്ച​യും സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. റി​യാ​ദി​ലെ അ​മീ​ർ സു​ൽ​ത്താ​ൻ എ​യ​ർ​ബേ​സി​ന് സ​മീ​പ​മെ​ത്തി​യ അ​ഞ്ച് ഡ്രോ​ണു​ക​ളും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ റാ​സ് ത​നൂ​റ റി​ഫൈ​ന​റി ല​ക്ഷ്യ​മി​ട്ടെ​ത്തി​യ ര​ണ്ട് ഡ്രോ​ണു​ക​ളു​മാ​ണ് അ​ന്ന് ത​ക​ർ​ത്ത​ത്.

മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് യു.​എ​സ് എം​ബ​സി അ​റി​യി​ച്ചു.

സു​ര​ക്ഷ മു​ൻ​ക​രു​ത​ലി​​ന്റെ ഭാ​ഗ​മാ​യി റി​യാ​ദ്, ജി​ദ്ദ, ദ​ഹ്‌​റാ​ൻ (ദ​മ്മാം) എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ വീ​ടി​നു​ള്ളി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്ന് എം​ബ​സി നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Attack on US Embassy: Investigation intensifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.