ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഇവെറ്റ് കൂപ്പർ
ലണ്ടൻ/റിയാദ്: സൗദി അറേബ്യക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടൻ. ഇത്തരം ഭീഷണികളെ നേരിടുന്നതിൽ സൗദി അറേബ്യക്കും മേഖലയിലെ മറ്റ് പങ്കാളികൾക്കുമൊപ്പം ബ്രിട്ടൻ ഉറച്ചുനിൽക്കുമെന്ന് വിദേശകാര്യ മന്ത്രി ഇവെറ്റ് കൂപ്പർ വ്യക്തമാക്കി.
റിയാദിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ ആക്രമണമടക്കം, ഇറാൻ നടത്തുന്ന ഒരു നീക്കവും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും വെല്ലുവിളിയാകുന്ന ഇത്തരം നടപടികളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.