പ്രതീകാത്മക ചിത്രം
അസീർ: ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് സൗദി തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലെ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം നിർത്തിവെക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇന്ന് (ബുധനാഴ്ച) ‘റെഡ് അലേർട്ട്’ പ്രഖ്യാപിക്കപ്പെട്ട മേഖലകളിലെ എല്ലാ സ്കൂളുകളിലും അധ്യയനം ‘മദ്രസതി’ പ്ലാറ്റ്‌ഫോം വഴി ഓൺലൈനായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അബഹ, അഹദ് റുഫൈദ, ഖമീസ് മുഷൈത്ത്, അൽ ഹർജ, അൽ റബൂഅ, അൽ ഫർഷ, സറാത്ത് അബിദ, ദഹ്‌റാൻ അൽ ജനൂബ്, തനൂമ, അൽ നമാസ്, ബൽഖർൻ എന്നീ പ്രദേശങ്ങളിലാണ് ക്ലാസുകൾ നിർത്തിവെച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.