യാമ്പു: വ്യവസായ നഗരിയിൽ കാലാവസ്ഥമാറ്റത്തിെൻറ സൂചനയായി അപ്രതീക്ഷിതമായി മഞ്ഞു വീഴ്ചയും പൊടിക്കാറ്റും. വ്യാഴാഴ്ച രാവിലെ റോയൽ കമീഷൻ ഭാഗത്താണ് മഞ്ഞുവീഴ്ചയും പൊടിക് കാറ്റും അനുഭവപ്പെട്ടത്. കാഴ്ച മങ്ങിയതോടെ റോയൽ കമീഷനിലെ പല റോഡുകളിലും ഗതാഗതം രാവിലെ ഒമ്പത് മണിവരെ മന്ദഗതിയിലായി. അന്തരീക്ഷ ഊഷ്മാവ് കുറവാണെങ്കിലും പൊടിപടലം നിറഞ്ഞ കാലാവസ്ഥയും കാറ്റും ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കാലാവസ്ഥമാറ്റത്തിെൻറ മുന്നോടിയായി പ്രദേശത്തെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മൂടിക്കെട്ടിയ അന്തരീക്ഷമാണ് ദൃശ്യമായത്. മരുഭൂമിയിലെ കാലാവസ്ഥമാറ്റങ്ങളുടെ മുന്നറിയിപ്പാണ് കാറ്റും മഞ്ഞുവീഴ്ചയും. വേനലിൽനിന്ന് ശൈത്യകാലത്തിലേക്കും തിരിച്ചും കാലാവസ്ഥ മാറുമ്പോൾ മുന്നറിയിപ്പായി പൊടിക്കാറ്റും മഴയും മഞ്ഞുവീഴ്ചയും പതിവുകാഴ്ചയാണ്. ശ്വാസതടസ്സംപോലുള്ള അസ്വസ്ഥത ഉണ്ടാവാൻ കാരണമാകുമെന്നതിനാൽ ശക്തമായ പൊടിക്കാറ്റ് ഉള്ളപ്പോൾ പുറത്തുപോകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.