ഉംറ തീർഥാടകർ ഏപ്രിൽ 18-നകം മടങ്ങിയില്ലെങ്കിൽ കർശന നടപടി

റിയാദ്​: ഉംറ വിസയിലെത്തിയ തീർഥാടകർ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രിൽ 18 (ദുൽഖഅദ ഒന്ന്​) ആണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഓർമപ്പെടുത്തി. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.

നിശ്ചിത സമയപരിധിക്കുള്ളിൽ മടക്കയാത്ര ഉറപ്പാക്കാത്ത തീർഥാടകർക്ക് പിഴ, തടവ്, നാടുകടത്തൽ എന്നിവയുൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും. യാത്ര സുഗമമാക്കുന്നതിനായി വിമാനത്താവളങ്ങളിൽ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും തീർഥാടകർ എത്തിച്ചേരണമെന്ന് മന്ത്രാലയം നിർദേശിച്ചു.

തങ്ങളുടെ യാത്രാ ഷെഡ്യൂളുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉംറ കമ്പനികളുമായി ഏകോപിപ്പിക്കുകയും താമസസ്ഥലങ്ങളിൽ നിന്നുള്ള ചെക്ക്-ഔട്ട് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന തീർഥാടകരെക്കുറിച്ചുള്ള വിവരങ്ങൾ വൈകിക്കാതെ അധികൃതരെ അറിയിക്കാൻ ഉംറ സർവീസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസം വരുത്തുന്ന കമ്പനികൾക്ക് കനത്ത സാമ്പത്തിക പിഴ ചുമത്തുന്നതാണ്.

വിസ കാലാവധി കഴിഞ്ഞ തീർഥാടകരെ സഹായിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൗരന്മാരോ താമസക്കാരോ നിയമലംഘകർക്ക് ഇനി പറയുന്ന സഹായങ്ങൾ നൽകാൻ പാടുള്ളതല്ല. താമസസൗകര്യം (അഭയം) നൽകുക, ജോലിക്കെടുക്കുക, യാത്രാ സൗകര്യം ഒരുക്കുക, രാജ്യത്ത് തുടരാൻ പ്രേരിപ്പിക്കുന്ന മറ്റ് സഹായങ്ങൾ ചെയ്യുക എന്നീ കുറ്റങ്ങൾ ചെയ്​താലാണ്​ ശിക്ഷാനടപടി.

നിയമവിരുദ്ധമായി രാജ്യത്ത് തുടരാൻ സഹായിക്കുന്നവർക്കും പിഴ, ജയിൽ ശിക്ഷ, നാടുകടത്തൽ എന്നിവ നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. തീർഥാടകരുടെ സുരക്ഷയും നിയമപരമായ നടപടിക്രമങ്ങളും ഉറപ്പാക്കുന്നതി​െൻറ ഭാഗമായാണ് ഈ കർശന നിയന്ത്രണങ്ങൾ.


ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര: മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് മ​ന്ത്രാ​ല​യം

റി​യാ​ദ്: ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​മാ​യി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. തി​ര​ക്ക് ഒ​ഴി​വാ​ക്കി യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് തീ​ർ​ഥാ​ട​ക​ർ കൃ​ത്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

സ​മ​യ​ക്ര​മം

തീ​ർ​ഥാ​ട​ക​ർ ത​ങ്ങ​ളു​ടെ ഉം​റ ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​പ്പെ​ട​ൽ സ​മ​യം നേ​ര​ത്തെ ത​ന്നെ സ്ഥി​രീ​ക​രി​ക്കേ​ണ്ട​താ​ണ്. താ​മ​സ​സ്ഥ​ല​ത്തെ ചെ​ക്കൗ​ട്ട് ന​ട​പ​ടി​ക്ര​മ​ങ്ങ​ളും മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ഹോ​ട്ട​ൽ അ​ധി​കൃ​ത​രു​മാ​യി മു​ൻ​കൂ​ട്ടി ഏ​കോ​പ​നം ന​ട​ത്ത​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര കൃ​ത്യ​സ​മ​യ​ത്ത് ആ​രം​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. തി​ര​ക്ക് മൂ​ല​മു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് നാ​ല് മ​ണി​ക്കൂ​ർ മു​മ്പ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ല​ഗേ​ജ് പാ​ക്കി​ങ്​

വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ നി​ബ​ന്ധ​ന​ക​ൾ​ക്ക​നു​സ​രി​ച്ച് ബാ​ഗു​ക​ൾ മു​ൻ​കൂ​ട്ടി പാ​ക്ക് ചെ​യ്യ​ണം. ബാ​ഗേ​ജ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. വി​മാ​ന​യാ​ത്ര​യെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തോ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​പ്പി​ക്കു​ന്ന​തോ ആ​യ ഒ​രു നി​യ​മ​ലം​ഘ​ന​ങ്ങ​ളും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. സി​വി​ൽ ഏ​വി​യേ​ഷ​ൻ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം നി​രോ​ധി​ക്ക​പ്പെ​ട്ട വ​സ്തു​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം, പ​വ​ർ ബാ​ങ്കു​ക​ൾ ചെ​ക്ക്ഡ് ബാ​ഗേ​ജി​ൽ വെ​ക്കാ​ൻ പാ​ടി​ല്ല; ഇ​വ ഹാ​ൻ​ഡ് ല​ഗേ​ജി​ൽ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

സം​സം വെ​ള്ളം

സം​സം വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തി​ന് എ​യ​ർ​ലൈ​നു​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ക​ർ​ശ​ന​മാ​യ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​ണം. വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലെ അം​ഗീ​കൃ​ത ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ​നി​ന്ന് ല​ഭ്യ​മാ​യ അ​ഞ്ച് ലി​റ്റ​ർ മാ​ത്രം കൊ​ള്ളു​ന്ന നി​യു​ക്ത ക​ണ്ടെ​യ്‌​ന​റു​ക​ളി​ൽ മാ​ത്ര​മേ സം​സം വെ​ള്ളം വാ​ങ്ങാ​വൂ. ഇ​ത്ത​രം ക​ണ്ടെ​യ്ന​റു​ക​ൾ പൂ​ർ​ണ​മാ​യും ത​യാ​റാ​ക്കി​യ​തും വി​മാ​ന ച​ര​ക്കി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ഹാ​ർ​ഡ്ബോ​ർ​ഡ് ബോ​ക്സു​ക​ളി​ൽ പാ​ക്ക് ചെ​യ്ത​തു​മാ​യി​രി​ക്ക​ണം. വി​മാ​ന വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യേ​ണ്ട​തി​െൻറ​യും ഉം​റ ക​മ്പ​നി​ക​ളെ​യും വി​മാ​ന​ക്ക​മ്പ​നി​ക​ളെ​യും ബ​ന്ധ​പ്പെ​ട്ട് പു​റ​പ്പെ​ട​ൽ തീ​യ​തി​ക​ൾ ആ​വ​ർ​ത്തി​ച്ച് ഉ​റ​പ്പാ​ക്കേ​ണ്ട​തി​െൻറ​യും പ്രാ​ധാ​ന്യം മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു.

Tags:    
News Summary - Strict action will be taken if Umrah pilgrims do not return by April 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.