റിയാദിന് നേരെ ഇന്നും മിസൈൽ ആക്രമണം; പ്രതിരോധിച്ച്​ സൗദി സൈന്യം

റിയാദ്: സൗദി അറേബ്യയുടെ അതിർത്തി മേഖലകളിൽ ഇന്ന് (തിങ്കളാഴ്ച) പുലർച്ചെയും ശത്രുരാജ്യം നടത്തിയ വൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. രാജ്യത്തി​െൻറ സുരക്ഷയ്ക്ക് ഭീഷണിയായ ഏഴ് ഡ്രോണുകൾ വെടിവെച്ചിട്ടതായും റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്​റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുലർച്ചെ വടക്കൻ, കിഴക്കൻ അതിർത്തികൾ ലക്ഷ്യമാക്കി എത്തിയ ഏഴ്​ ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഇതിന് പുറമെ റിയാദ് മേഖലയെ ലക്ഷ്യമാക്കി രണ്ട് ബാലിസ്​റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും സൈന്യം കണ്ടെത്തി. ഇതിൽ ഒരു മിസൈൽ ആകാശത്തുവെച്ച് തന്നെ തകർത്തു. രണ്ടാമത്തെ മിസൈൽ ജനവാസമില്ലാത്ത മേഖലയിലാണ് പതിച്ചത്.

മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അൽ ഖർജ് ഗവർണറേറ്റിൽ നാഷനൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിങ്​ വഴി സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലി​െൻറ ഭാഗമായാണ് ഈ നടപടി. ഇതുവരെ സൗദി അറേബ്യക്കെതിരെ റുബ് അൽ ഖാലിയിലെ ഷൈബ എണ്ണപ്പാടം, യാംബുവിനടുത്തുള്ള ബാസ്‌റഫ് റിഫൈനറി, അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പ്രധാനമായും ആക്രമണങ്ങൾ നടന്നത്. അൽ ഖർജിൽ സൈനിക പ്രൊജക്റ്റൈൽ പതിച്ചും, റിയാദിൽ മിസൈൽ തകർത്തപ്പോഴുണ്ടായ അവശിഷ്​ടങ്ങൾ പതിച്ചും രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം സൗദി വ്യോമസേനയും പ്രതിരോധ സേനയും ചേർന്ന് 680 ഡ്രോണുകൾ, 48 ബാലിസ്​റ്റിക് മിസൈലുകൾ, ഏഴ്​ ക്രൂയിസ് മിസൈലുകൾ എന്നിവ വിജയകരമായി തകർത്തിട്ടുണ്ട്. മിക്ക മിസൈലുകളും ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകർക്കാൻ പ്രതിരോധ സേനയ്ക്ക് സാധിച്ചതായും മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.

Tags:    
News Summary - Missile attack on Riyadh continues today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.