ജിദ്ദ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വിവിധ സി.എച്ച് സെൻററുകൾക്ക് 41 ലക്ഷം രൂപയുടെ സഹായ ം നൽകി. ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് , ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ ഫണ്ട് സമർപ്പിച്ചു. ഹൈദരലി ശിഹാബ് തങ്ങളിൽനിന്ന് വിവിധ സി.എച്ച് സെൻറർ ഭാരവാഹികൾ വിഹിതം ഏറ്റുവാങ്ങി. ജീവകാരുണ്യ മേഖലയിലും സേവനരംഗത്തും ജിദ്ദ കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, മണ്ണാർക്കാട്, മലപ്പുറം, നിലമ്പൂർ, മങ്കട, കൊണ്ടോട്ടി, തിരൂർ, കോഴിക്കോട്, തളിപ്പറമ്പ്, കാസർകോട് എന്നീ സി.എച്ച് സെൻറുകൾക്കാണ് ജിദ്ദ കെ.എം.സി.സി ഈ വർഷം വിവിധ പദ്ധതികൾക്കായി ഫണ്ട് നൽകിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് സി.എച്ച് സെൻററിൽ രണ്ടര കോടി രൂപ ചെലവിൽ ജിദ്ദ കെ.എം.സി.സി നിർമിക്കുന്ന ഡോർമെറ്ററി കെട്ടിടത്തിെൻറ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളജിന് സമീപം പുതുതായി നിർമിക്കുന്ന സി.എച്ച് സെൻറർ ആസ്ഥാന മന്ദിരത്തിെൻറ ചെലവ് വഹിക്കുന്നതും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ്. തിരുവനന്തപുരം സി.എച്ച് സെൻറർ, മഞ്ചേരി സി.എച്ച് സെൻറർ എന്നിവിടങ്ങളിൽ ജിദ്ദ കെ.എം.സി.സി ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, ജിദ്ദ കെ.എം.സി.സി ഭാരവാഹികളായഎ.കെ. മുഹമ്മദ് ബാവ , ഇസ്ഹാഖ് പൂണ്ടോളി, സി.സി കരീം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.