ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ വാട്ടർ ടാങ്കിൽ വീണുമരിച്ച തേഞ്ഞിപ്പലം സ്വദേശി പിള്ളാട ്ട് ഹംസയുടെ രണ്ടു മക്കളുടെ വിവാഹം ജിദ്ദ കെ.എം.സി.സി നടത്തിക്കൊടുക്കും. വളരെ തുച്ഛമാ യ ശമ്പളത്തിൽ പ്രയാസങ്ങൾ സഹിച്ചു ജോലിചെയ്യുന്നതിനിടെയാണ് ഞായറാഴ്ച 77കാരനായ ഹം സ ജിദ്ദയിലെ ജോലിസ്ഥലത്ത് ടാങ്കിൽ വീണു മരിച്ചത്. അദ്ദേഹം മരിക്കുന്ന ദിവസം രണ്ടു പെ ൺമക്കളുടെ കല്യാണ നിശ്ചയമായിരുന്നു. മക്കളെ കെട്ടിക്കാൻ സഹായമഭ്യർഥിച്ച് അദ്ദേഹം പുറത്തുവിട്ട വാട്സ്ആപ് സന്ദേശം മരണശേഷമാണ് പ്രവാസി കൂട്ടായ്മകളുടെ ശ്രദ്ധയിൽ പെടുന്നത്. ‘ഗൾഫ് മാധ്യമം’ ചൊവ്വാഴ്ച ഇതു സംബന്ധിച്ച് വാർത്ത നൽകിയിരുന്നു.
നിരവധി വ്യക്തികളും സംഘടനകളുമാണ് കുടുംബത്തെ സഹായിക്കാൻ ഇതേതുടർന്ന് രംഗത്തു വരുന്നത്. കുടുംബത്തിന് വീട് വെച്ചുകൊടുക്കാൻ ജിദ്ദയിലെ പ്രമുഖ കൂട്ടായ്മ രംഗത്തിറങ്ങുന്നതിന് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിെൻറ സംരക്ഷണത്തിന് പ്രവാസി കൂട്ടായ്മകൾ കൂടുതൽ രംഗത്തുവരണമെന്ന ആവശ്യമുയരുന്നുണ്ട്. പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിന് സഹകരിക്കാൻ താൽപര്യമുള്ളവർ ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ സി.കെ. റസാഖ് മാസ്റ്റർ (0559196735), വി.പി. മുസ്തഫ (0502702123), ഇസ്മായീൽ മുണ്ടക്കുളം (0532689604), ലത്തീഫ് മുസ്ല്യാരങ്ങാടി (0509593194), നാസർ മച്ചിങ്ങൽ (0508748202), ഷൗക്കത്ത് ഞാറക്കോടൻ (0535201710) എന്നിവരെ ബന്ധപ്പെടണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.
ജിദ്ദയിലെ കിലോ 17ൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു ഹംസ. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട സഹായാഭ്യർഥനയായിരുന്നു അദ്ദേഹത്തിെൻറ വോയ്സ് മെസേജിൽ ഉണ്ടായിരുന്നത്. 500 റിയാൽ ശമ്പളത്തിലാണ് സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുന്നതെന്നും മക്കളുടെ കല്യാണത്തിന് സഹായിക്കണമെന്നും അദ്ദേഹം കരഞ്ഞുകൊണ്ട് അഭ്യർഥിക്കുന്നുണ്ട് വാട്സ്ആപ് സന്ദേശത്തിൽ. ഞായറാഴ്ച തന്നെയാണ് ഇൗ മെസേജിട്ടത് എന്നാണ് സൂചന.
നാല് പെൺമക്കളുള്ള ഇദ്ദേഹം പ്രാരബ്ധം തീർക്കാൻ അഞ്ചു വർഷമായി പ്രവാസം തുടരുന്നു. നേരത്തേ കൂലിപ്പണിക്കിടയിൽ ഉയരത്തിൽ നിന്ന് വീണതിനാൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ട്. കനപ്പെട്ട ജോലിയൊന്നും ചെയ്യാനാവില്ല. പണമില്ലാത്തതിനാൽ മക്കളുടെ കല്യാണം വൈകി. വീട്ടുചെലവും വീട്ടുവാടകയും ഇവിടത്തെ ചെലവും എല്ലാം ഇൗ 500 റിയാൽ കൊണ്ട് നടക്കണം. തെൻറ മക്കളുടെ കല്യാണത്തിന് സഹായിക്കുന്നവർക്ക് പുണ്യം കിട്ടുമെന്ന് നെഞ്ചുപൊട്ടി പറഞ്ഞുകൊണ്ടാണ് ഇൗ പ്രവാസി സന്ദേശം അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.