തൊഴിൽ രംഗത്ത്​ വനിതാപ്രാതിനിധ്യം 40ശതമാനമായി ഉയർത്തും -തൊഴിൽ മന്ത്രി

റിയാദ്: സൗദി തൊഴിൽ രംഗത്ത്​ വനിതാപ്രാതിനിധ്യം 40ശതമാനമായി ഉയർത്തുമെന്ന് തൊഴിൽ മന്ത്രി അഹ്‍മദ് അൽരാജ്‌ഹി. സ്വ ദേശിവത്കരണത്തി​​െൻറ ഭാഗമായി സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ന ിലവിൽ സൗദി തൊഴിൽ വിപണിയിലെ വനിതാപ്രാതിനിധ്യം 29 ശതമാനമാണ്. അടുത്ത വർഷത്തോടെ 40ശതമാനമായി ഉയർത്താനാണ്​ മന്ത്രാലയം ലക്ഷ്യമിടുന്നത്.

സ്വദേശി സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്‌മയുടെ തോത്​ കുറയ്​ക്കാൻ ഇതിലൂടെ സാധിക്കും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് ഈ ലക്ഷ്യം നേടുക. ഇതിനുവേണ്ടി ഒരു 10 ഇന പരിപാടികൾ മന്ത്രാലയം പ്രഖ്യാപിക്കും. സാമ്പത്തിക മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 17ൽ നിന്ന് 20ശതമാനത്തോളമായി ഉയർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2020ഓടെ ഇത് 25ശതമാനമായും 2030ൽ 30ശതമാനമായും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയ തൊഴിലുകളിൽ പുരുഷന്മാർ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ ശക്തമായ പരിശോധന തുടരും. നിയമലംഘനം കണ്ടെത്തിയാൽ സാമ്പത്തിക പിഴയും ശിക്ഷയും ചുമത്തുമെന്നും മന്ത്രി ഒാർമപ്പെടുത്തി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.