റിയാദ്: ജപ്പാൻ വിദേശകാര്യ മന്ത്രി താരോ കുനോ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദി ലെ അൽയമാമ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. ജപ്പാനിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചക്കോടി ഒരുക്കങ്ങളെക്കുറിച്ചും സംസാരിച്ചു.
ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ്, വിദേശ കാര്യമന്ത്രി ഡോ. ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അൽഅസാഫ്, സഹമന്ത്രി ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, ജപ്പാനിലെ സൗദി അംബാസഡർ നാഇഫ് ബിൻ മർസൂഖ് അൽഫഹാദി, സൗദിയിലെ ജപ്പാൻ അംബാസഡർ തുസുകാസാ ഇമോറ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.