ജിദ്ദ: വിവിധ രംഗങ്ങളില്‍ മികവ് പുലർത്തുന്നവർക്ക് ജിദ്ദയിലെ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ഏർപ്പെട ുത്തിയ പ്രതിഭാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ആരോഗ്യ രംഗത്തെ മികച്ച സേവനത്തിനുള്ള മഹേഷ് വേലായുധന് മെമ് മോറിയല്‍ അവാര്‍ഡിന് ഡോ. ജിനരാജ് കുമാര്‍, ജീവകാരുണ്യ രംഗത്തെ സേവനത്തിനുള്ള നാസര്‍ മെമ്മോറിയല്‍ അവാര്‍ഡിന് സുദര്‍ശന ബാബു (ലൂണ ബാബു), കലാരംഗത്തെ മികവിനുള്ള ബാലചന്ദ്രന് മുരുക്കുംപുഴ മെമ്മോറിയല്‍ അവാര്‍ഡിന് ഗായകന് മിര്‍സാ ഷെരീഫ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജിദ്ദ കിലോ പത്തിലെ ഹദീഖ ജിദ്ദ ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച നടക്കുന്ന 14ാം വാര്‍ഷികാഘോഷത്തില്‍ (ടി.എസ്.എസ് കാര്‍ണിവല്‍ 2019) പുരസ്കാരങ്ങൾ വിതരണം ചെയ്യും. മുജീബ് മൂസ ഹൗലത്ത് എഫ്.സി.എ മുഖ്യാതിഥിയാകും. കുമാരനാശാെൻറ ‘കരുണ’ എന്ന കാവ്യത്തെ ആസ്പദമാക്കിയ നൃത്തശില്പം, വിവിധ കലാകാരന്മാര് അവതരിപ്പിക്കുന്ന സ്കിറ്റുകള്‍, ഹാസ്യപരിപാടികള്‍, ഓട്ടന്തുള്ളല്, ലേസര്‍ ഷോ, ആരവം മ്യൂസിക്കല്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ കാര്‍ണിവല്‍ എന്നിവ അരങ്ങേറും. അനില്‍ നാരായണ രചിച്ച് മുഹ്സിന് കാളികാവ് സംവിധാനം ചെയ്യുന്ന ‘ഓഷ്വിറ്റ്സ്’ എന്ന നാടകം അവതരിപ്പിക്കുമെന്നും ഭാരവാഹികളായ ഷംനാദ് കണിയാപുരം, തരുണ്‍ രത്നാകരന്, റഹീം പള്ളിക്കല്‍, നജീബ് ഖാന് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.