???? ?????? ??????

റിയാദിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു

റിയാദ്: വാഹനാപകടത്തിൽ റിയാദിൽ മലയാളി മരിച്ചു. കോട്ടയം പേരൂർ ആനിക്കാമറ്റത്തിൽ ബേബി കൂര്യൻ വർഗീസിനാണ്​ (65) ദാരുണാന്ത്യം. ഇദ്ദേഹം ഓടിച്ച ട്രക്കിൽ മറ്റൊരു ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. 30 വർഷത്തിലേറെയായി സൗദിയിലുള്ള ഇദ്ദേഹം ജുലൈയിൽ നാട്ടിൽ പോകാനിരുന്നതാണ്​. ഭാര്യ: ഗ്രേസ് കൂര്യൻ. മക്കൾ: ആൻ സൂസൻ കൂര്യൻ, അൻസു അന്ന കൂര്യൻ.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.