റിയാദ്: മക്ക, മദീന ഹറമുകളെ സേവിക്കാൻ സൗദി ഭരണാധികാരികൾ പ്രതിജ്ഞബദ്ധമാണെന്ന് സൽമാൻ രാജാവ്. സൗദി അറേബ്യ എന്ന പേരിൽ രാജ്യം ഏകീകരിക്കപ്പെട്ടതിനുശേഷം സൗദി രാജാക്കന്മാർ പിന്തുടരുന്ന ഒരു സമീപനമാണെന്നും രാജാവ് രാജ്യവാസികൾക്കും ലോക മുസ്ലിംകൾക്കും ആശംസകൾ നേർന്നുള്ള സന്ദേശത്തിൽ പറഞ്ഞു. അനുഗൃഹീത മാസമായ റമദാന്റെ ആഗമനത്തിൽ ദൈവത്തിന് നന്ദി പറയുന്നു. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകമോചനത്തിന്റെയും മാസമാണിത്.
വ്രതമനുഷ്ഠിക്കാനും പ്രാർഥനയിൽ നിരതരാകാനും ഞങ്ങളെ തുണക്കണമേയെന്ന് പ്രാർഥിക്കുന്നു. ഇരുഹറമുകളെ പാലിക്കുന്നതിനും തീർഥാടകരെയും സന്ദർശകരെയും സേവിക്കുന്നതിനും അനുഗൃഹീതമായ ഈ രാജ്യത്തെ തെരഞ്ഞെടുത്തതിന് ദൈവത്തിന് നന്ദിയുണ്ട്. ഇത് അബ്ദുൽ അസീസ് രാജാവിന്റെ കൈകളാൽ രാജ്യം ഏകീകരിക്കപ്പെട്ടതിനുശേഷം സൗദി അറേബ്യയിലെ രാജാക്കന്മാർ പിന്തുടരുന്ന ഒരു സമീപനമാണ്. സുരക്ഷയും സ്ഥിരതയും രാജ്യത്ത് എന്നെന്നും നിലനിൽക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നു. എല്ലാ രാജ്യങ്ങളിലും സുരക്ഷയും സ്ഥിരതയുണ്ടാകട്ടെ. ഫലസ്തീനിലെ സഹോദരങ്ങൾക്ക് സുരക്ഷിതത്വത്തിലും സ്ഥിരതയിലും ജീവിക്കാൻ കഴിയട്ടെ. രാജ്യത്തെയും ഇസ്ലാമിക രാഷ്ട്രത്തെയും മുഴുവൻ ലോകത്തെയും ദൈവം സംരക്ഷിക്കട്ടെയെന്നും റമദാൻ സന്ദേശത്തിൽ സൽമാൻ രാജാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.