ത്വാ​ഇ​ഫി​ലെ റോ​സാ​പ്പൂ ഫാ​മു​ക​ളി​ലൊ​ന്ന്

സൗ​ദി റോ​സാ​പ്പൂ​ക്ക​ൾ​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ൻ ഡി​മാ​ൻ​ഡ്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി റോ​സ് (റോ​സാ​പ്പൂ​വ്) ഉ​ൽ​പാ​ദ​ന രം​ഗം.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ സൗ​ദി റോ​സാ​പ്പൂ​ക്ക​ൾ​ക്കും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ആ​വ​ശ്യം വ​ർ​ധി​ച്ച​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ പ്ര​തി​വ​ർ​ഷം 15 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി സു​സ്ഥി​ര ഗ്രാ​മീ​ണ കാ​ർ​ഷി​ക വി​ക​സ​ന പ​രി​പാ​ടി​യാ​യ ‘റീ​ഫ് സൗ​ദി’ വ്യ​ക്ത​മാ​ക്കു​ന്നു.

സൗ​ദി വി​ഷ​ൻ 2030-​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ചെ​റു​കി​ട ക​ർ​ഷ​ക​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കൈ​വ​രി​ച്ച ഈ ​നേ​ട്ടം ഗ്രാ​മീ​ണ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ വ​ലി​യ ച​ല​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

ത്വാ​ഇ​ഫ്​: റോ​സ് കൃ​ഷി​യു​ടെ ഹൃ​ദ​യ​ഭൂ​മി

സൗ​ദി​യി​ലെ റോ​സ് ഉ​ൽ​പാ​ദ​ന​ത്തി​െൻറ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ത്വാ​ഇ​ഫ്​ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും പാ​രി​സ്ഥി​തി​ക പ്ര​ത്യേ​ക​ത​ക​ളു​മാ​ണ് ഈ ​വ​ള​ർ​ച്ച​യ്ക്ക് ആ​ധാ​ര​മാ​കു​ന്ന​ത്. നി​ല​വി​ൽ ത്വാ​ഇ​ഫി​ലെ അ​ൽ ഹ​ദ, അ​ൽ ഷി​ഫാ, വാ​ദി മു​ഹ​റം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​യി 700 ഹെ​ക്ട​ർ സ്ഥ​ല​ത്ത് ഏ​ക​ദേ​ശം 1,300 റോ​സ് ഫാ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​വ​യി​ൽ നി​ന്നാ​യി പ്ര​തി​വ​ർ​ഷം 50 കോ​ടി​യി​ല​ധി​കം റോ​സാ​പ്പൂ​ക്ക​ളാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​പൂ​ക്ക​ളി​ൽ നി​ന്ന് സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി 5.2 കോ​ടി റി​യാ​ൽ മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന 36 ഫാ​ക്ട​റി​ക​ളും ഈ ​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്.

ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​യി ‘റീ​ഫ് സൗ​ദി’

റോ​സ് കൃ​ഷി ലാ​ഭ​ക​ര​മാ​ക്കു​ന്ന​തി​നാ​യി ക​ർ​ഷ​ക​ർ​ക്കും ഉ​ൽ​പാ​ദ​ക​ർ​ക്കും വി​പു​ല​മാ​യ പി​ന്തു​ണ​യാ​ണ് റീ​ഫ് സൗ​ദി ന​ൽ​കി​വ​രു​ന്ന​ത്. കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത് മു​ത​ൽ വി​ള​വെ​ടു​പ്പ്, ശാ​സ്ത്രീ​യ​മാ​യ സം​ഭ​ര​ണം, ആ​ഭ്യ​ന്ത​ര-​അ​ന്ത​ർ​ദേ​ശീ​യ വി​പ​ണ​നം തു​ട​ങ്ങി​യ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും സാ​ങ്കേ​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി ത്വാ​ഇ​ഫി​ൽ ‘റോ​സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ’ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഭ​ക്ഷ്യ-​കാ​ർ​ഷി​ക സം​ഘ​ട​ന​യാ​യ ‘ഫാ​വോ’​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം വെ​ള്ളം ആ​വ​ശ്യ​മു​ള്ള സു​ഗ​ന്ധ സ​സ്യ​ങ്ങ​ളു​ടെ കൃ​ഷി ചെ​ല​വ് കു​റ​വാ​ണെ​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്.

ഉ​ൽ​പ​ന്ന വൈ​വി​ധ്യം

കേ​വ​ലം അ​ല​ങ്കാ​ര​ത്തി​ന് മാ​ത്ര​മ​ല്ല, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, ചാ​യ, മ​റ്റ് പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ർ​മ്മാ​ണ​ത്തി​നും ത്വാ​ഇ​ഫ്​ റോ​സാ​പ്പൂ​ക്ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. നി​ല​വി​ൽ ഇ​രു​പ​തി​ല​ധി​കം ത​രം സു​ഗ​ന്ധ സ​സ്യ​ങ്ങ​ൾ ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. വി​വി​ധ ത​രം റോ​സാ​പ്പൂ​ക്ക​ൾ​ക്കാ​യു​ള്ള ആ​ഗോ​ള ഡി​മാ​ൻ​ഡ് ഓ​രോ വ​ർ​ഷ​വും 10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ വ​ർ​ധി​ക്കു​ന്ന​ത് സൗ​ദി അ​റേ​ബ്യ​യ്ക്ക് വ​ലി​യ ക​യ​റ്റു​മ​തി സാ​ധ്യ​ത​ക​ളാ​ണ് തു​റ​ന്നു​ന​ൽ​കു​ന്ന​ത്.

വെ​ല്ലു​വി​ളി​ക​ളും പ്ര​തീ​ക്ഷ​ക​ളും

മേ​ഖ​ല വ​ലി​യ പു​രോ​ഗ​തി കൈ​വ​രി​ക്കു​മ്പോ​ഴും ചി​ല വെ​ല്ലു​വി​ളി​ക​ൾ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. പു​തി​യ സ​സ്യ ഇ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളു​ടെ​യും ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ​യും കു​റ​വും, ശ​ക്ത​മാ​യ കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ അ​ഭാ​വ​വു​മാ​ണ് ഇ​തി​ൽ പ്ര​ധാ​നം. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ന്ന് ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​നി​യും ഉ​യ​ർ​ത്താ​നും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​ണ് റീ​ഫ് സൗ​ദി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Saudi roses are in high demand around the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.