തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നേ​രി​ട്ട്​ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം: ന​വ​യു​ഗം

ദ​മ്മാം​: സൗ​ദി​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യി​ട്ട് ഒ​മ്പ​ത് മാ​സം പി​ന്നി​ട്ടി​ട്ടും, അ​വ പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത മാ​നേ​ജ്‌​മെൻറി​െൻറ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

2025 ഒ​ക്ടോ​ബ​റി​ലാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റി​യാ​ദി​ൽ​നി​ന്നും ജി​ദ്ദ​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​തോ​ടെ തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളാ​ണ് ക​ടു​ത്ത യാ​ത്രാ​ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ കൊ​ച്ചി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യോ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ട്രാ​ൻ​സി​റ്റ് സ​ർ​വീ​സു​ക​ൾ ആ​ശ്ര​യി​ച്ചോ മാ​ത്ര​മാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​ത് അ​ധി​ക യാ​ത്രാ​സ​മ​യ​ത്തി​നും ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്കി​നും വ​ഴി​വെ​ക്കു​ന്ന​തി​നൊ​പ്പം, പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​സ​മേ​ത​മു​ള്ള യാ​ത്ര​ക​ളെ വ​ലി​യ ദു​രി​ത​മാ​ക്കി മാ​റ്റു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ധി​കൃ​ത​ർ ഉ​ട​ന​ടി ന​ട​പ​ടി കൈ​ക്കൊ​ള്ളാ​നാ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഇ​ട​പെ​ട​ണ​മെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ​യും ദ​മ്മാ​മി​ൽ ഇ​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നേ​രി​ട്ട്​ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം: ന​വ​യു​ഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.