ഐ.സി.എഫ് യാംബു റീജ്യൻ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ മുസ്തഫ കല്ലിങ്ങൽപറമ്പ് സംസാരിക്കുന്നു
യാംബു: പ്രവാസം മതിയാക്കി മടങ്ങുന്ന ഐ.സി.എഫ് യാംബു റീജ്യൻ മീഡിയ സെക്രട്ടറി ഷാഫി പനങ്ങാട്ടൂർ, കാബിനറ്റ് അംഗം മുഹമ്മദ് അലി അർകോമ എന്നിവർക്ക് റീജ്യൻ കമ്മിറ്റി യാത്രയയപ്പ് നൽകി.
തിരൂർ വളവന്നൂർ സ്വദേശിയായ കുറുക്കോൾ മുഹമ്മദ് അലി മൂന്നു പതിറ്റാണ്ട് കാലം യാംബുവിലെ അർകോമ കമ്പനിയിലാണ് സേവനമനുഷ്ഠിച്ചത്. മലപ്പുറം പനങ്ങാട്ടൂർ സ്വദേശിയായ ഷാഫി സോയ ക്രഷിങ് കമ്പനിയിൽ 18 വർഷം സേവനം ചെയ്ത ശേഷമാണ് മടങ്ങുന്നത്. യാംബുവിലെ സാമൂഹ്യ, ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു ഇരുവരും.
ആർ.എസ്.സിയുടെയും ഐ.സി.എഫിന്റെയും നേതൃനിരയിൽ നിന്നുകൊണ്ടുള്ള ഇവരുടെ സമർപ്പിത സേവനങ്ങൾ യാത്രയയപ്പ് ചടങ്ങിൽ സഹപ്രവർത്തകർ പങ്കുവെച്ചു.
മുസ്തഫ കല്ലിങ്ങൽപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. റീജ്യൻ പ്രസിഡൻറ് കെ.കെ. മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. അഷ്റഫ് പാലക്കാട്, അലി മുസ്ലിയാർ വയനാട്, അബ്ദുൽ ഹകീം പൊന്മള, അലി കളിയാട്ട് മുക്ക്, ആഷിഖ് സഖാഫി പൊന്മള, ജംഷീർ നിലമ്പൂർ, സയ്യിദ് ഷബീറലി, ഫിറോസ് മിസ്ബാഹി എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ മയ്യിൽ സ്വാഗതവും ശാഹുൽ ഹമീദ് കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.