ജിദ്ദ: പ്രവാസ ലോകത്ത് തലമുറ മാറ്റം സംഭവിക്കുമ്പോൾ പുതുതായി വരുന്ന ജെൻസി തലമുറയെ ജീവകാര്യണ്യ, സേവന, സംഘടന, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിലേക്ക് കൊണ്ടുവരാനും അതുവഴി പ്രവാസത്തിൻ്റെ നന്മകൾ തലമുറകളിലേക്ക് പകരാനും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി രണ്ട് മാസം നീണ്ടുനിൽക്കുന്ന നവാഗത കാമ്പയിൻ സംഘടിപ്പിക്കുന്നു. ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നവാഗത സംഗമങ്ങൾ സംഘടിപ്പിക്കാൻ കെ.എം.സി.സി ജിദ്ദ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. കാമ്പയിനിൻ്റെ ഭാഗമായി സംഘടിത പ്രവാസത്തിൻ്റെ മഹത്തായ നന്മകൾ അവതരിപ്പിക്കുന്ന ചർച്ചകളും സംവാദങ്ങളും ജോബ് മേളകളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാഷണൽ കമ്മിറ്റി ട്രഷർ അഹമ്മദ് പാളയാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി മുസ്തഫ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നാസർ മച്ചിങ്ങൽ നന്ദി പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ല, ഏരിയ കമ്മിറ്റി ഭാരവാഹികളുമായ, എ.കെ ബാവ, ഹസ്സൻ ബത്തേരി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് കളരാന്തരി, സുബൈർ വട്ടോളി, ഷൗക്കത്ത് ഞാറക്കോടൻ, സിറാജ് കണ്ണവം, ഇസ്മായിൽ മുണ്ടുപറമ്പ്, കൊല്ലി ഇബ്രാഹീം, സക്കരിയ ആറളം, ശിഹാബ് തോട്ടോളി, നസീർ പെരിമ്പള, മുഹമ്മദ്റാഫി അൽസാമിർ, കരീം മഹാജർ, അബൂട്ടി നിലമ്പൂർ, നൗഫൽ റഹേലി, സമീർ ആമയൂർ ,സലിം പാലോളി, കെ.വി ജംഷീർ, സകീർ മണ്ണാർമല, കുഞ്ഞുമുഹമ്മദ് കൊമ്പൻ, എം.എം സുബൈർ, ഇക്ബാൽ മേലാറ്റൂർ, ജാഫർ അത്താണിക്കൽ, ഫൈസൽ കരിപ്പൂർ, നൗഫൽ ഉള്ളടൻ, മുജീബ് പാങ്ങ്, മുസ്തഫ അൽകുംറ, ഓ.പി സലാം, നൗഷാദ് ചപ്പാരപ്പടവ്, അലി പാങ്ങാട്ട്, സാലിഹ് പൊയിൽ തൊടിക, ഷിഹാബ് ഒഴുകൂർ, ഗഫൂർ ചേലേമ്പ്ര, ടി.ടി അഷ്‌റഫ്, ഫതഹ് താനൂർ, പി.കെ ഉസ്മാൻ, സൈയ്ത് ചൊക്ലി, മുസ്‌തഫ കോഴിശ്ശേരി, അബ്ദുറഹ്മാൻ കുറ്റിപാല, ജലീൽ ആലുവ, ഖാലിദ് പാളയാട്ട്, നൗഷാദ് വെങ്കിട്ട, കോയ കോഴിക്കോട്, ഹാരിസ് പൂക്കോട്ടൂർ, ആരിഫ് പഴയകത്ത്, റിയാസ് പുത്തൂർമഠം, അബ്ബാസ് കടവ്, സി.പി മുജീബ്, കെ.വി സൈയ്തലവി, മൊയീൻകുട്ടി ഏറനാട്, ഹമീദ് അൽഫളീല, ഷാജിദ് മൂന്നിയൂർ, മജീദ് കള്ളിയിൽ, കബീർ മോങ്ങം, അബ്ദുൽഖാദർ ചെങ്കള, സലിം മുണ്ടേരി, ഹാരിസ് കല്ലത്താൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.