വേ​ന​ല​വ​ധി​ക്കാ​ല സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്​​ത്​ മ​ദീ​ന

മ​ദീ​ന: വേ​ന​ല​വ​ധി​ക്കാ​ല​ത്ത് മ​ദീ​ന​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ആ​രാ​ധ​ന​യും അ​റി​വും സാം​സ്കാ​രി​ക പൈ​തൃ​ക​വും സ​മ​ന്വ​യി​ക്കു​ന്ന സ​മ്പൂ​ർ​ണ യാ​ത്രാ​നു​ഭ​വ​മാ​ണ് ന​ഗ​ര​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ളും സ​മ്മാ​നി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​െൻറ ച​രി​ത്ര​പ​ര​മാ​യ പ്രൗ​ഢി​യും നാ​ഗ​രി​ക പൈ​തൃ​ക​വും നേ​രി​ട്ട​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​അ​നു​ഭ​വ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന കേ​ന്ദ്രം പ്ര​വാ​ച​ക​െൻറ പ​ള്ളി​യാ​യ മ​സ്ജി​ദു​ന്ന​ബ​വി​യാ​ണ്. പ​ള്ളി​യു​ടെ പ​രി​സ​ര​ത്തും താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ, വി​പ​ണി​ക​ൾ, മ​റ്റ് സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യ സെ​ൻ​ട്ര​ൽ ഏ​രി​യ​യി​ലും (അ​ൽ മ​ൻ​ത്വ​ഖ​ത്തു​ൽ മ​ർ​ക്ക​സി​യ്യ) സം​യോ​ജി​ത സേ​വ​ന​ങ്ങ​ളാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ അ​റി​വ് പ​ക​രു​ന്ന പ്ര​മു​ഖ പ്ര​ദ​ർ​ശ​ന കേ​ന്ദ്ര​ങ്ങ​ളും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്; മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ നി​ർ​മാ​ണ ശൈ​ലി​യെ​യും ച​രി​ത്ര​ത്തെ​യും കു​റി​ച്ചു​ള്ള എ​ക്സി​ബി​ഷ​ൻ, പ്ര​വാ​ച​ക​ച​ര്യ​യും ഇ​സ്‍ലാ​മി​ക നാ​ഗ​രി​ക​ത​യും പ്ര​മേ​യ​മാ​ക്കി​യു​ള്ള എ​ക്സി​ബി​ഷ​ൻ എ​ന്നി​വ ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്.

പ്ര​വാ​ച​ക ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മു​ഖ ച​രി​ത്ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വും മ​ദീ​ന സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് മ​സ്ജി​ദ് ഖു​ബാ. മ​സ്ജി​ദു​ന്ന​ബ​വി​യെ ഖു​ബാ പ​ള്ളി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ‘ഖു​ബാ അ​വ​ന്യൂ’ (ജ​ദ്ദ​ത് ഖു​ബാ) ച​രി​ത്ര പ്രാ​ധാ​ന്യ​വും വാ​ണി​ജ്യ സേ​വ​ന​ങ്ങ​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളും ക​ഫേ​ക​ളും സ​മ​ന്വ​യി​ക്കു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളും ഓ​ർ​മ​വ​സ്തു​ക്ക​ളും വി​ൽ​ക്കു​ന്ന ക​ട​ക​ളും മാ​ർ​ക്ക​റ്റു​ക​ളും ഈ ​പാ​ത​യോ​ര​ത്ത് സ​ജീ​വ​മാ​ണ്. വേ​ന​ല​വ​ധി​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് സീ​സ​ണ​ൽ വി​പ​ണി​ക​ൾ, സാം​സ്കാ​രി​ക-​വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ, അ​ഗ്രി-​ടൂ​റി​സം (കാ​ർ​ഷി​ക വി​നോ​ദ​സ​ഞ്ചാ​ര) കേ​ന്ദ്ര​ങ്ങ​ൾ, ‘മ​ദീ​ന ഈ​ത്ത​പ്പ​ഴ സീ​സ​ൺ’ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

വി​വി​ധ​യി​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ടു​ത്ത​റി​യാ​നും, പ്ര​ദേ​ശ​ത്തി​െൻറ കാ​ർ​ഷി​ക-​സാം​സ്കാ​രി​ക പൈ​തൃ​ക​വു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു.

Tags:    
News Summary - വേ​ന​ല​വ​ധി​ക്കാ​ല സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്​​ത്​ മ​ദീ​ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.