200 ദിനാഘോഷ തുടക്കം; സൗദിയിലെ ഏറ്റവും വലിയ ഓഫർ മാമാങ്കവുമായി അൽവഫ ഹൈപ്പർ ജിദ്ദ

ജിദ്ദ: ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും ആഘോഷമാക്കി അൽവഫ ഹൈപ്പർ ജിദ്ദ ബഗ്ദാദിയ 200-ാം ദിനാഘോഷം വമ്പിച്ച ഓഫറുകളോടും വിവിധ പരിപാടികളോടും കൂടി ആരംഭിച്ചു. ഇന്ന് (ബുധൻ) മുതൽ ആഗസ്റ്റ് എട്ട് ശനി വരെ നടക്കുന്ന ആഘോഷത്തിൽ സൗദി അറേബ്യയിലെ ഏറ്റവും മികച്ച വിലക്കുറവുകളും നൂറുകണക്കിന് ഉൽപ്പന്നങ്ങളിലെ അതിശയകരമായ ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്നും '200 ദിന ആഘോഷങ്ങൾ' എന്ന പേരിൽ നടക്കുന്ന ഈ പ്രത്യേക പ്രമോഷൻ കുടുംബങ്ങൾക്കും ഷോപ്പിംഗ് പ്രേമികൾക്കും മറക്കാനാവാത്ത അനുഭവമാകുമെന്നും മാനേജ്മെന്റ് അറിയിച്ചു.

പഴം, പച്ചക്കറി, മാംസം, മത്സ്യം, ഗ്രോസറി, ഫ്രോസൺ ഫുഡ്, ഡയറി, ബേക്കറി, ഗൃഹോപകരണങ്ങൾ, കിച്ചൻവെയർ, ഇലക്ട്രോണിക്സ്, ഫാഷൻ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ പ്രത്യേക ആഘോഷ വിലയിൽ ലഭ്യമാകും. സൗദി അറേബ്യയിലെ ഹൈപ്പർമാർക്കറ്റ് മേഖലയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ വിലകളാണ് ഈ ആഘോഷകാലത്ത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്ന് അൽവഫ ഹൈപ്പർ അധികൃതർ അറിയിച്ചു. 'മികച്ച ഗുണനിലവാരം, ഏറ്റവും കുറഞ്ഞ വില' എന്ന ലക്ഷ്യത്തോടെ എല്ലാ കുടുംബങ്ങൾക്കും കൂടുതൽ ലാഭകരമായ ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യം. കുടുംബാംഗങ്ങളോടൊപ്പം എത്തുന്ന ഉപഭോക്താക്കൾക്കായി സർപ്രൈസ് ആക്ടിവിറ്റികൾ ഒരുക്കിയിട്ടുണ്ടെന്നും നാല് ദിവസത്തെ ഈ ആഘോഷത്തിൽ എല്ലാവരും പങ്കുചേർന്ന് മികച്ച ഓഫറുകൾ പ്രയോജനപ്പെടുത്തണമെന്നും അൽവഫ ഹൈപ്പർ ജിദ്ദ ബഗ്ദാദിയ മാനേജ്‌മെന്റ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

Tags:    
News Summary - അൽവഫ ഹൈപ്പർ 200 ദിനാഘോഷം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.