സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും റിയാദ്​ അൽയമാമ കൊട്ടാരത്തിൽ കൂടിക്കാഴ്​ച നടത്തിയപ്പോൾ

സുപ്രധാന തീരുമാനങ്ങളെടുത്ത്​ സൗദി-ഖത്തർ ഏകോപന സമിതി യോഗം

റിയാദ്: സൗദി-ഖത്തർ ഏകോപന സമിതി യോഗം റിയാദിൽ ചേർന്നു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ചേർന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സംയുക്ത സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായാണ്​ യോഗം ചേർന്നത്​.

രാഷ്​ട്രീയ, സാമ്പത്തിക, സൈനിക, വികസന മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള ഒരു തന്ത്രപരമായ വേദിയാണ് സൗദി-ഖത്തർ ഏകോപന സമിതി. ഇരു രാജ്യങ്ങളുടെയും ഭരണകൂട അഭിലാഷങ്ങൾക്ക് അനുസൃതമായി പങ്കാളിത്തം വർധിപ്പിക്കുകയും ഏകോപന നിലവാരം ഉയർത്തുകയും പൊതുതാൽപ്പര്യങ്ങൾ നിറവേറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

പൊതുതാൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഏകോപനം തുടരുന്നതിനും മേഖലയുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും സംയുക്ത ഗൾഫ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള റിയാദി​െൻറയും ദോഹയുടെയും താൽപ്പര്യമാണ് ഈ സമയത്ത് സമിതി യോഗം ചേർന്നതിന്​ പിന്നിൽ.

നേരത്തെ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ കീരിടാവകാശിയും ഖത്തർ അമീറും ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തി. സൗദിയും ഖത്തറും തമ്മിലുള്ള ദീർഘകാല ബന്ധവും പൊതുതാൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും സംയുക്ത ഗൾഫ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ശക്തമായ ചരിത്ര ബന്ധങ്ങളുടെയും രാഷ്​ട്രീയ, സാമ്പത്തിക, വികസന മാനങ്ങളുള്ള വിവിധ ഫയലുകളിലെ തുടർച്ചയായ ഏകോപനത്തി​െൻറയും ചട്ടക്കൂടിനുള്ളിലാണ് ചർച്ചകളെന്ന് സൗദി പ്രസ് ഏജൻസി വ്യക്തമാക്കി.

Tags:    
News Summary - Saudi-Qatar Coordination Committee meets to take important decisions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.