കൂടിക്കാഴ്ചക്ക് ശേഷം എംബസി കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ. സാബിർ ഇന്ത്യൻ സാമൂഹിക പ്രവർത്തകരോടൊപ്പം
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സാമൂഹിക പ്രവർത്തകരുമായും വളൻറിയർമാരുമായും ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ. സാബിർ കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ പ്രവാസികൾക്ക് എംബസി നൽകിവരുന്ന സേവനങ്ങളിലും സഹായങ്ങളിലും സാമൂഹിക പ്രവർത്തകർ നൽകുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചും, സേവനങ്ങൾ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് എംബസിയും സാമൂഹിക പ്രവർത്തകരും തമ്മിലുള്ള ഏകോപനം എങ്ങനെയൊക്കെ മെച്ചപ്പെടുത്താമെന്നും യോഗത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.