അ​ണ്ട​ർ 10 വി​ഭാ​ഗം ജേ​താ​ക്ക​ൾ

അ​ൽ മ​ർ​സൂ​ഖ് ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​സ് ക​പ്പ്; കിം​സ്​ ഹെ​ൽ​ത്ത് ജെ.​എ​ഫ്.​സി​ക്ക് ഇ​ര​ട്ട​ക്കി​രീ​ടം

ജു​ബൈ​ൽ: ആ​വേ​ശ​പ്പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ൽ മ​ർ​സൂ​ഖ് ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​സ് ക​പ്പ് 2026-ൽ ​കിം​സ്​ ഹെ​ൽ​ത്ത് ജെ.​എ​ഫ്.​സി സോ​ക്ക​ർ അ​ക്കാ​ദ​മി​ക്ക് ഇ​ര​ട്ട കി​രീ​ടം. ജു​ബൈ​ൽ അ​രീ​ന സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെൻറി​ൽ 28 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്.​ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ൽ കി​രീ​ടം നേ​ടി​യാ​ണ് കിം​സ്​ ഹെ​ൽ​ത്ത് ജെ.​എ​ഫ്.​സി ടൂ​ർ​ണ​മെൻറി​ലെ ക​രു​ത്ത​റി​യി​ച്ച​ത്.

അ​ണ്ട​ർ 14 വി​ഭാ​ഗം ജേ​താ​ക്ക​ൾ

അ​ണ്ട​ർ 10 വി​ഭാ​ഗ​ത്തി​ൽ മ​ല​ബാ​ർ യു​നൈ​റ്റ​ഡ് സോ​ക്ക​ർ അ​ക്കാ​ദ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കിം​സ്​ ഹെ​ൽ​ത്ത് ജെ.​എ​ഫ്.​സി ചാ​മ്പ്യ​ന്മാ​രാ​യി. അ​ണ്ട​ർ 14 വി​ഭാ​ഗ​ത്തി​ൽ ജി.​എം.​ഇ റി​യാ​ദ് സോ​ക്ക​ർ അ​ക്കാ​ദ​മി​യെ ത​ക​ർ​ത്ത് കിം​സ്​ ഹെ​ൽ​ത്ത് ജെ.​എ​ഫ്.​സി വീ​ണ്ടും കി​രീ​ടം ചൂ​ടി. അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ റി​യാ​ദിലെ യൂ​ത്ത് സോ​ക്ക​ർ അ​ക്കാ​ദ​മി ജേ​താ​ക്ക​ളാ​യ​ി. ഫൈ​ന​ൽ അ​ൽ മ​ർ​സൂ​ഖ് കോ​ൺ​ട്രാ​ക്റ്റി​ങ്​ ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ മു​ജീ​ബ്, കിം​സ്​ ഹെ​ൽ​ത്ത് സി.​ഒ.​ഒ സാ​ദി​ഖ്​ അ​ലി, ഡി​ഫ പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

 അ​ണ്ട​ർ 17 വിഭാഗം ജേ​താ​ക്ക​ൾ

ജു​ബൈ​ലി​ലെ പ്ര​മു​ഖ ക​ലാ-​സാം​സ്കാ​രി​ക വ്യ​ക്തി​ത്വ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.ട്രോ​ഫി​ക​ൾ ടൂ​ർ​ണ​മെൻറ്​ സ്പോ​ൺ​സ​ർ​മാ​ർ വി​ത​ര​ണം ചെ​യ്തു. സ്പോ​ൺ​സ​ർ​മാ​ർ​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ കൈ​മാ​റി.

Tags:    
News Summary - Al Marzouk Junior Champions Cup; Kims Health JFC wins double title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.