ജിദ്ദ: വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന സ്വദേശികളെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകൾ സൗദി സ ിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിൽ പൂർത്തിയായി. ഞായറാഴ്ചയാണ് വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന വർക്ക് വേണ്ട സൗകര്യങ്ങൾ നൽകാൻ സൽമാൻ രാജാവ് നിർദേശം നൽകിയത്. പൗരന്മാരെ തിരിച്ചുകൊണ്ടു വരാൻ വേണ്ട മുഴുവൻ ഒരുക ്കങ്ങളും ആവശ്യമായ മുൻകരുതലും പൂർത്തിയായതായി സിവിൽ ഏവിയേഷൻ മേധാവി അബ്ദുൽഹാദി ബിൻ അഹ്മദ് അൽമൻസൂരി പറഞ്ഞു.
റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിലാണ് സ്വദേശികളെ സ്വീകരിക്കുക. ആരോഗ്യ മന്ത്രാലയത്തിനെറ നിർദേശങ്ങൾക്കന ുസൃതമായി ആവശ്യമായ നടപടികൾ വിമാനത്താവളങ്ങളിൽ പൂർത്തിയാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളും സൗദി എയർലൈസുമായി സഹകരിച്ചാണ് മടക്കയാത്രക്ക് വേണ്ട വിമാനങ്ങൾ സർവീസുകൾ ഒരുക്കുക. മടങ്ങിവരുന്നവരെ സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്ന് വിമാനത്താവളങ്ങളിലും വിദേശകാര്യ മന്ത്രാലയം, ആഭ്യന്തരം, ടൂറിസം, രാജ്യസുരക്ഷ എന്നിവയുടെ പങ്കാളിത്വത്തോടെ ഒാപറേഷൻ റൂം ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കോവിഡിനെതിരെ വേണ്ട മുൻകരുതൽ നടപടികൾ മൂന്ന് വിമാനത്താവളത്തിലും സ്വീകരിച്ചിട്ടുണ്ട്. യാത്രാ ഹാളുകൾ അണുമുക്തമാക്കുന്നതിനും ശുചീകരിക്കാനും നൂതനമായ ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളതും പരിസ്ഥിതിക്ക് ഉചിതവുമായ പദാർഥങ്ങളാണ് ഉപയോഗിക്കുന്നത്. മുഴുസമയ അണുമുക്തമാക്കലിന് ആളുകൾ ഉണ്ടായിരിക്കും. എല്ലാ ഭാഗങ്ങളിലും കൈകൾ സ്റ്ററിലൈസറുകൾ ഒരുക്കും. മടങ്ങിവരുന്നവർക്ക് മാസ്കുകളും കയ്യുറകളും വിതരണം ചെയ്യുന്നതോടൊപ്പം ആവശ്യമായ മെഡിക്കൽ ഉപദേശങ്ങൾ നൽകാൻ ആളുകളുണ്ടാകും.
ലഗേജുകൾ അവരുടെ താമസ സ്ഥലങ്ങളിലെത്തിക്കും. മടങ്ങിവരുന്ന മുഴുവനാളുകളെയും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു രോഗപ്രതിരോധ നടപടികൾക്ക് വിധേയമാക്കും. ആരോഗ്യപരിശോധനയും താപനിരീക്ഷണവുമുണ്ടായിരിക്കും. ഇതിനായി മൂന്ന് വിമാനത്താവളങ്ങളിലും കഴിവുറ്റ മെഡിക്കൽ സംഘമുണ്ടായിരിക്കും. യാത്രക്കാർ ഇറങ്ങിയ ശേഷം വിമാനം പൂർണമാും അണുമുക്തമാക്കുമെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു. അതേ സമയം, വിദേശ രാജ്യങ്ങളിൽ നിന്നുള്ള സ്വദേശികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ വിദേശകാര്യാലത്തിനു കീഴിൽ പുരോഗമിക്കുകയാണ്. തിരിച്ചുപോരാൻ ആഗ്രഹിക്കുന്നവർക്ക് പേരുകൾ റജിസ്റ്റർ ചെയ്യാൻ പ്രത്യേക പോർട്ടലുകൾ ഒരുക്കിയിട്ടുണ്ട്.
കോവിഡ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലുള്ളവരെയാണ് ആദ്യമെത്തിക്കുകയെന്നും പ്രായം കൂടിയവർക്കും ഗർഭിണികൾക്കും മുൻഗണ നൽകുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലും വേണ്ട നടപടികൾ പൂർത്തിയായിവരികയാണ്. തിരിച്ചെത്തുന്നവർ 14 ദിവസത്തെ ക്വാറൻറീന വിധേയമാകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. താമസ സൗകര്യമൊരുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ക്വാറൻറീൻ കാലയളവിൽ താമസിപ്പിക്കാൻ നിലവിൽ അടിയന്തിരഘട്ടങ്ങളിൽ ഉപയോഗിക്കാൻ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉപയോഗിക്കാണ് പദ്ധതി. വിവിധ മേഖലകളിലായി 11000 റൂമുകൾ ഒരുക്കിയതായും കൂടുതൽ റൂമുകൾ ഒരുക്കി ആരോഗ്യ മന്ത്രാലയത്തെ ഏൽപിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നതായും ടൂറിസം മന്ത്രി അഹ്മ്മദ് ബിൻ ഉഖൈൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.