Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി
ജിദ്ദ: ജിദ്ദ അനാകിഷിൽ താമസിച്ചിരുന്ന കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി സി.പി. ബഷീറിെൻറ ഭാര്യ പടന്നയിൽപറമ്പ് ജസ്‌ന (35) ജിദ്ദയിൽ നിര്യാതയായി. അസുഖബാധിതയായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ഹസ്സ ബഷീർ, യസ്സാൻ ബഷീർ എന്നിവരാണ് മക്കൾ.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.