ബെർലിനിലെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ജർമ്മൻ വിദേശകാര്യ മന്ത്രി യൊഹാൻ വാഡെഫോളും കൂടിക്കാഴ്ച നടത്തുകയും വിവിധ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യുന്നു

സൗദി-ജർമൻ പങ്കാളിത്തം ശക്തമാക്കുന്നു; ഉഭയകക്ഷി ബന്ധത്തിൽ പുതിയ വഴിത്തിരിവ്

റിയാദ്​: സൗദി അറേബ്യയും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതി​െൻറ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ പുതിയ തന്ത്രപരമായ സംഭാഷണം ആരംഭിക്കാൻ ഔദ്യോഗിക ധാരണയായി. ഇതി​െൻറ ഭാഗമായി ബെർലിനിൽ വെച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ജർമൻ വിദേശകാര്യ മന്ത്രി യൊഹാൻ വാഡെഫോളും കൂടിക്കാഴ്ച നടത്തി.

 

ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും നേതാക്കൾ വിലയിരുത്തി. അന്താരാഷ്​ട്ര ജലപാതകളുടെ സുരക്ഷ, സമുദ്ര യാത്രാസ്വാതന്ത്ര്യം, ഹുർമുസ്​ കടലിടുക്കി​െൻറ സുസ്ഥിരത എന്നിവ ഉറപ്പാക്കേണ്ടതി​െൻറ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.

 

പ്രതിസന്ധികൾക്ക് സമാധാനപരമായ പരിഹാരം കാണുന്നതിന് പൂർണ പിന്തുണ അറിയിച്ച മന്ത്രിമാർ, സാമ്പത്തിക-വ്യാപാര ബന്ധങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ കരാറിലും ഒപ്പുവെച്ചു.

Tags:    
News Summary - Saudi and German partnership strengthening; a new turning point in bilateral relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.