വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് കൗ​ൺ​സി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ സം​സാ​രി​ക്കു​ന്നു 

ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രവാസി സമൂഹത്തിനും പങ്ക്: അംബാസഡർ വിപുൽ

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പ്രവാസി ഭാരതീയരുടെ പങ്ക് സുപ്രധാനമാണെന്നും അതിനായി ഏവർക്കുമൊപ്പം കൈകോർത്തു പ്രവർത്തിക്കണമെന്നും ഇന്ത്യൻ അംബാസഡർ വിപുൽ പ്രസ്താവിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരം, നിക്ഷേപം, രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലകളിലും നിലവിൽ ഇന്ത്യയും സൗദിയും തമ്മിൽ ശക്തമായ പങ്കാളിത്തമാണുള്ളത്. മൊത്തത്തിലുള്ള മലയാളി സമൂഹത്തിെൻറയും മറ്റ് ഇന്ത്യൻ പ്രവാസി സംഘടനകളുടെയും കൂട്ടായ സഹകരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ലോകവേദിയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ മലയാളി സമൂഹം വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ‘വികസിത് ഭാരത് 2047’ എന്ന അഭിമാനകരമായ ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രവാസികളുടെ നിരന്തരമായ പിന്തുണയും സഹകരണവും അത്യന്താപേക്ഷിതമാണ്.

വിദേശത്തുള്ള ഓരോ ഇന്ത്യക്കാരെൻറയും, വിശേഷിച്ച് പ്രയാസമനുഭവിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് കേന്ദ്ര സർക്കാരിെൻറയും എംബസികളുടെയും എക്കാലത്തെയും പ്രധാന ചുമതലയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനക്ഷേമത്തിന് മുൻഗണന നൽകുന്ന മികച്ച ഭരണരീതിയാണ് നിലവിൽ ഇന്ത്യൻ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അംബാസഡർ വിപുൽ കൂട്ടിച്ചേർത്തു.

വേൾഡ് മലയാളി ഫെഡറേഷൻ ‘ഓണാരവം 2k26’

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ‘ഓണാരവം 2k26’ ആഘോഷപരിപാടികൾ വർണാഭമായ ചടങ്ങുകളോടെ അരങ്ങേറി. റിയാദിൽ പുതിയതായി ചുമതലയേറ്റ ശേഷം ഇന്ത്യൻ അംബാസഡർ വിപുൽ ആദ്യമായി പങ്കെടുക്കുന്ന ഓണാഘോഷ പരിപാടി എന്ന പ്രത്യേകതയും ചടങ്ങിനുണ്ടായിരുന്നു. താലപ്പൊലി, ചെണ്ടമേളം, കാവടി, പുലിക്കളി, തെയ്യം തുടങ്ങിയ പരമ്പരാഗത കലാ രൂപങ്ങളുടെ അകമ്പടിയോടെ കേരള തനിമ വിളിച്ചോതുന്ന വരവേൽപ്പാണ് ഇന്ത്യൻ സ്ഥാനപതിക്ക് ഒരുക്കിയത്. സാംസ്കാരിക സമ്മേളനം അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. റിയാദ് കൗൺസിൽ പ്രസിഡൻറ് ബിൻയാമിൻ ബിൽറു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പിന്നണി ഗായകൻ ശിഹാബ് ഷാനിെൻറ മ്യൂസിക്കൽ നൈറ്റ് അരങ്ങേറി. ഓണസദ്യ ഒരുക്കിയിരുന്നു. വനിതാ വിങ്ങിെൻറ തിരുവാതിരകളിയും നൃത്ത നൃത്ത്യങ്ങളും കൈയ്യടി നേടി. ജോസ് ആൻറണി തറയിൽ മാവേലിയായി. സജിൻ നിഷാൻ, ഷഹദ എന്നിവർ അവതാരകരായി. ഡോ. ആനി ലിബു, ശിഹാബ് കോട്ടുകാട്, നൗഷാദ് ആലുവ, കബീർ പട്ടാമ്പി, നിസാർ പള്ളിക്കശേരി, ഡോ. ഇദ്രിസ്, മുസ്തഫ, ഡൊമിനിക് സാവിയോ, ഷംനാസ് അയ്യൂബ്, അഞ്ജു സുബി, സലിം മാഹി, സനീഷ്, ജെയിംസ്, വല്ലി ജോസ്, അഞ്ജു അനിയൻ എന്നിവർ സംസാരിച്ചു. റിയാസ് വണ്ടൂർ സ്വാഗതവും സനു മാവേലിക്കര നന്ദിയും പറഞ്ഞു.

ഉമറലി അക്ബർ, രാഹുൽ രവീന്ദ്രൻ, അൻസാർ വർക്കല, ബിജു സ്കറിയ, ഷിജു ബഷീർ, റിസ്വാൻ പട്ടാമ്പി, ഷൈജു പച്ച, സജിം തലശ്ശേരി, അൻസാർ കൊടുവള്ളി, ലുബൈബ്, നവാസ് ഒപ്പീസ്, അഷറഫ് അപ്പുക്കുട്ടൻ, റിസ്‌വാന ഫൈസൽ, സൗമ്യ തോമസ്, മിനുജ മുഹമ്മദ്, സബ്രിൻ ഷംനാസ്, അഞ്ജു ആനന്ദ്, സലീന ജെയിംസ്, ബാബു പട്ടാമ്പി, റിജോഷ് കടലുണ്ടി, ഹമാനി റഹ്മാൻ, തങ്കച്ചൻ, ഷൈനി സ്കറിയ, വരുൺ, ദിവ്യ ഭാസ്കർ, സജീന സലിം, ജീവ, സി.കെ. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Indian Ambassador Vipul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.