യാംബു: സൗദിയിൽ 2025 സെപ്റ്റംബർ മാസത്തെ മാസത്തെ വാർഷിക പണപ്പെരുപ്പം 2.2 ശതമാനമായി കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. 2024 സെപ്റ്റംബറിൽ സൗദിയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് 1.7 ശതമാനമായിരുന്നതാണ് ഇപ്പോൾ 2.2 ശതമാനത്തിലെത്തിയത്. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയിലെ വർദ്ധനവാണ് ഈ മാറ്റത്തിന് കാരണ മായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2025 ഓഗസ്റ്റിൽ ഇത് 2.3 ശതമാനമായിരുന്നു. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിൽ പ്രതിമാസം 0.1 ശതമാനത്തിന്റെ നേരിയ കുറവ് രേഖപ്പെടുത്തി. താമസ വാടകയാണ് പണപ്പെരുപ്പ വർദ്ധനവിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം. 6.7 ശതമാനം വർദ്ധിച്ചു. ഇത് ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വിഭാഗത്തിൽ പ്രതിഫലിച്ചു.
മാംസത്തിന്റെ വിലയിലെ 0.6 ശതമാനം വർദ്ധനവ് ഭക്ഷണ പാനീയ വിലകളിൽ 1.1 ശതമാനം വർദ്ധനവിന് കാരണമായി. താമസ സേവന വിലകളിലെ വർദ്ധനവിന് കാരണം റെസ്റ്റോറന്റുകളുടെയും താമസ സ്ഥലങ്ങളുടെയും വിലകൾ 1.5 ശതമാനം വർദ്ധിച്ചതാണെ ന്നും വിലയിരുത്തുന്നു. യാത്രാ വിലയിൽ 6.9 ശതമാനം വർധനവ് ഉണ്ടായതിനെ തുടർന്ന് ഗതാഗത നിരക്കിൽ 1.6 ശതമാനം വർധനവ് ഉണ്ടായി. ഇൻഷുറൻസ് വിലയിൽ 12.7 ശതമാനം വർധനവ് ഉണ്ടായ തിനെ തുടർന്ന് ഇൻഷുറൻസ്, ധനകാര്യ സേവന വിലകളിൽ 7.7 ശതമാനം വർധനവ് ഉണ്ടായി. അതേസമയം, ഫർണിച്ചർ, വീട്ടുപകരണങ്ങൾ, ആനുകാലിക ഹോം മെയിന്റനൻസ് വിലകളിൽ 0.6 ശതമാനം കുറവുണ്ടായി.
ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ വിലയിൽ 6.4 ശതമാനം ഇടിവ് ഉണ്ടായതിനെ തുടർന്ന് ആശയവിനിമയ വിലയിൽ 0.4 ശതമാനം ഇടിവ് ആണ് പ്രകടമായത്. പണപ്പെരുപ്പ നിരക്കിലെ സ്ഥിരത സൗദി സമ്പദ് വ്യവസ്ഥയുടെ ശക്തിയെയും അതിവേഗത്തിൽ നടപ്പിലാക്കിയ സാമ്പത്തിക നടപടിക്രമങ്ങളുടെയും ഫലപ്രാപ്തിയെ പ്രതിഫലി പ്പിക്കുന്നു. പണപ്പെരുപ്പ നിരക്കിലെ ആഗോള വർധനയെ നേരിടാൻ രാജ്യം നേരത്തെ തന്നെ നടപടികൾ സ്വീകരിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.