ബുറൈദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ബുറൈദ ഏരിയ ‘വെളിച്ചം’ പഠിതാക്കളുടെ സംഗമവും സമ്മാനവിതരണവും സംഘടിപ്പിച്ചു. വെളിച്ചം ഏഴാംഘട്ട പഠനപരിപാടി ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സംഗമം അബ്ദുറഹീം ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഖുർആൻ കേവലം അക്ഷരവായനയിൽ ഒതുക്കാതെ അർഥവായനയിലും ആശയവായനയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതുവഴി ആത്മീയമായും വ്യക്തിപരമായും കുടുതൽ ദീനിനെ ഉൾക്കൊള്ളാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഖുർആനെ ആശയവായനയിലൂടെ ഉൾക്കൊണ്ട ആളുകൾ ഇസ്ലാമിക ലോകത്തിന് കൂടുതൽ സംഭാവന നൽകാനും അടയാളപ്പെടുത്താനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തിൽ സുൽഫിക്കർ ഒറ്റപ്പാലം അധ്യക്ഷതവഹിച്ചു.
ഹസ്കർ ഒതായി മുഖ്യപ്രഭാഷണം നിർവഹിച്ചു. എം.ജി.എം സെക്രട്ടറി ഹബീബ ഇബ്രാഹിം സംസാരിച്ചു. സിലബസിന്റെ ആദ്യ കോപ്പി ഡോ. ആയിഷക്ക് നൽകി എം.ജി.എം ഭാരവാഹികളായ സൗദ ടീച്ചർ, എൻ.പി. ഷഫീന, ഹബീബ ഇബ്രാഹീം എന്നിവർ ഏഴാംഘട്ട പഠനപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വെളിച്ചം ആറാംഘട്ടം ‘റമദാൻ ദ ലൈറ്റ്’ മത്സരം ജൂനിയർ വിജയികൾക്കൂള്ള സമ്മാനവിതരണം രമേശൻ പോള (അൽ ഖസീം പ്രവാസി സംഘം), ബഷീർ വെള്ളില (കെ.എം.സി.സി), ഹമീസ് സ്വാലാഹി (ഒ.ഐ.സി.സി), കരീം വടകര, കോയ ബാലുശ്ശേരി, ഡോ. ഫക്രുദ്ധീൻ, താജുദ്ദീൻ കണ്ണൂർ, തൻവീർ കണ്ണൂർ, ശിബു കൊല്ലം, ആശിഖ് കാലിക്കറ്റ്, ശഫീർ വെള്ളറക്കാട്, കലാം വത്തനിയ, ശമീം പാലക്കാട്, ശംസുദ്ധീൻ വല്ലം, ഹാഷിം ജസീം, അഷ്റഫ് കാലിക്കറ്റ് എന്നിവർ നിർവഹിച്ചു. റിഹാൽ റിയാസിന്റെയും ലാമിയ താജിന്റെയും ഖിറാഅത്ത് നിർവഹിച്ചു. റിയാസ് അസ്ഹരി സ്വാഗതവും അഹമ്മദ് ശജ്മീർ നദ്വി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.