ജിദ്ദ: രാജ്യത്തിനെതിരെ ഗൂഡാലോചന നടത്തിയെന്ന കുറ്റത്തിന് സൗദി അറേബ്യയിൽ പിടിയിലായത് ഒമ്പതുവനിതകൾ ഉൾപ്പെടെ 17 പേരാണെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഒാഫീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇതിൽ അഞ്ച് വനിതകളെയും മൂന്നുപുരുഷൻമാരെയും അന്വേഷണം പൂർത്തിയാകുന്നതുവരെ താൽകാലികമായി ജാമ്യത്തിൽ വിട്ടു. അഞ്ചുപുരുഷൻമാരും നാലു വനിതകളും കസ്റ്റഡിയിൽ തുടരുകയാണ്.
കൃത്യമായ തെളിവുകളുടെയും കുറ്റസമ്മത മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്നും അധികൃതർ വിശദീകരിച്ചു. രാജ്യത്തിെൻറ ശത്രുക്കളുമായി ബന്ധം പുലർത്തിയിരുന്നതായും സഹകരിച്ചിരുന്നതായും പലരും സമ്മതിച്ചിട്ടുണ്ട്. തന്ത്രപ്രധാന സർക്കാർ സ്ഥാനങ്ങളിൽ ആളുകളെ റിക്രൂട്ട് ചെയ്യാനും ഇവർ ശ്രമിച്ചിരുന്നു. ദേശസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. മുൻവിധിയില്ലാത്ത അന്വേഷണമാകും നടത്തുകയെന്നും പിടിയിലായവരുടെ അന്തസും അവകാശങ്ങളും മാനിക്കപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ അവസരവും കൃത്യമായ താമസ സംവിധാനങ്ങളും ഇവർക്കായി ഒരുക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.