സൗദിയിൽ കർഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

റിയാദ്: സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി. മാര്‍ച്ച് 22നാണ് സൗദിയില്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇത് ഇന്നലെ അര്‍ധരാത്രി പൂര്‍ത്തിയായിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാല്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിടുകയായിരുന്നു. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുടെ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം.

കോവി‍ഡ് 19 പ്രതിരോധം പൂര്‍ണമായെന്ന് ബോധ്യമാകുന്ന മുറക്കേ ഇനി കര്‍ഫ്യൂ പിന്‍വലിക്കൂ. ഇതോടെ രാജ്യത്ത് നിന്നുള്ള വിമാന സര്‍വിസുകളും വൈകും.

നിലവില്‍ സൗദി പൗരന്മാരെ തിരിച്ചെത്തിക്കാന്‍ വിദേശത്തുനിന്നും സൗദി എയര്‍ലൈന്‍സ് സര്‍വിസ് നടത്തുന്നുണ്ട്.

Tags:    
News Summary - saudi extends curfew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.