ജിദ്ദ: ജിദ്ദയിലെ സംഗീതപ്രേമികൾക്ക് പെരുന്നാൾ സമ്മാനമായി വിഖ്യാതഗായകൻ മുഹമ്മദ് അബ്ദുവിെൻറ കച്ചേരി. ജനറൽ അതോറിറ്റി ഫോർ എൻറർടൈൻമെൻറാണ് ചെറിയപെരുന്നാളിനോടനുബന്ധിച്ച് കിങ് അബ്ദുല്ല സ്പോർട്സ് കോംപ്ളക്സിലെ അൽ ജൗഹറ സെൻററിൽ വിസ്മയസംഗീത രാവൊരുക്കിയത്. നാലായിരത്തോളം സംഗീതാസ്വാദകരാണ് സൗദിയുടെ സംഗീത പ്രതിഭയെ ആസ്വദിക്കാൻ സംഗമിച്ചത്.300 മുതൽ 2000 റിയാൽ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. അബ്ദു പഴയതും പുതിയതുമായ ഹിറ്റ് ഗാനങ്ങൾ അവതരിപ്പിച്ചു. ആസ്വാദകർ അദ്ദേഹത്തോടൊപ്പം മനം നിറഞ്ഞുപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.