റിയാദ്: സൗദി അറേബ്യയുടെ ഔദ്യോഗിക ആപ്പായ 'തവക്കൽനാ' വഴി പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കുന്നതിനായി 40 പുതിയ സേവനങ്ങൾ കൂടി പുതുതായി ഉൾപ്പെടുത്തി. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ 24 സർക്കാർ ഓഫീസുകളുമായി സഹകരിച്ചാണ് ഈ പുതിയ സൗകര്യങ്ങൾ ആപ്പിൽ ലഭ്യമാക്കിയത്. സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ, ഒരൊറ്റ ആപ്പ് വഴി തന്നെ സേവനങ്ങൾ ജനങ്ങൾക്ക് വേഗത്തിൽ ചെയ് തീർക്കാൻ വേണ്ടിയാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, ഹജ്ജ് - ഉംറ മന്ത്രാലയം, തൊഴിൽ-സാമൂഹിക വികസന മന്ത്രാലയം, സൗദി ടൂറിസം അതോറിറ്റി, റിയൽ എസ്റ്റേറ്റ് അതോറിറ്റി, സൗദി സ്റ്റാൻഡേർഡ്സ് ആൻഡ് ക്വാളിറ്റി അതോറിറ്റി (സാസോ), കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി എന്നിവയ്ക്ക് പുറമേ വിവിധ സർവകലാശാലകളും മറ്റ് സർക്കാർ സ്ഥാപനങ്ങളും ഈ പദ്ധതിക്കായി കൈകോർത്തിട്ടുണ്ട്.
തവക്കൽനാ ആപ്പിെൻറ വികസനം ഘട്ടംഘട്ടമായാണ് നടക്കുന്നത്. ഇതിെൻറ ഭാഗമായി തൊട്ടുമുൻപത്തെ മാസമായ ജൂണിൽ 40 സർക്കാർ, സ്വകാര്യ, ചാരിറ്റബിൾ സ്ഥാപനങ്ങളുമായി ചേർന്ന് 160 പുതിയ സേവനങ്ങൾ ആപ്പിൽ കൊണ്ടുവന്നിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, നഗരസഭ-പാർപ്പിട കാര്യങ്ങൾ, കോടതിയും നീതിന്യായവും, പരിസ്ഥിതി, ഗതാഗതം, സാമ്പത്തികം, തൊഴിൽ, സോഷ്യൽ സെക്യൂരിറ്റി, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിലെ സേവനങ്ങളാണ് ആ ഘട്ടത്തിൽ ഉൾപ്പെടുത്തിയത്.
തവക്കൽനാ ആപ്പ് ഉപയോഗിക്കുന്നവർക്ക് കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്‌തുതീർക്കാനാണ് സർക്കാർ ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. സർക്കാർ, സ്വകാര്യ, സൗജന്യ സേവനങ്ങൾ എല്ലാം ഒരൊറ്റ മൊബൈൽ ആപ്പിൽ ലഭ്യമാകുന്നതോടെ ജനങ്ങളുടെ സമയവും അധ്വാനവും വലിയ രീതിയിൽ ലാഭിക്കാനും, ജനങ്ങളുടെ ദിനംപ്രതിയുള്ള ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.