ബത്ഹ ചെക്ക് പോസ്റ്റിൽ ട്രക്കിൽ പരിശോധന നടത്തുന്ന കസ്റ്റംസ് അധികൃതർ

ബത്​ഹ ചെക്ക്​പോസ്​റ്റിൽ വൻ ലഹരി വേട്ട; രണ്ട്​ ട്രക്കുകളിൽനിന്ന്​ പിടികൂടിയത്​ എട്ട്​ ലക്ഷം മയക്കുഗുളികകൾ

റിയാദ്​: സൗദി-യു.എ.ഇ അതിർത്തിയിലെ ബത്​ഹ ചെക്ക്​പോസ്​റ്റിൽ വൻ ലഹരി വേട്ട. രാജ്യത്തേക്ക്​ കടക്കാനെത്തിയ രണ്ട്​ ട്രക്കുകളിൽനിന്ന്​ നിരോധിത ലഹരി മരുന്നായ എട്ട്​ ലക്ഷം കാപ്​റ്റഗൺ ഗുളികകൾ പിടികൂടി. ഒരു ട്രക്കി​ന്റെ പിന്നിലെ ബോഡിയിൽ ലോഹ പാളിക്കുള്ളിലും മറ്റേ ട്രക്കി​െൻറ ടയറുകൾ ഉൾപ്പടെയുള്ള ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. സംശയം തോന്നി വാഹനങ്ങൾ നിർത്തിച്ച്​ വിശദപരിശോധന നടത്തുകയായിരുന്നു. ഒരു ട്രക്കി​ന്റെ പിൻവശത്തെ ബോഡിയുടെ ലോഹ പളി മുറിച്ചാണ്​ ഗുളികകൾ കണ്ടെത്തിയത്​. രണ്ടാമത്തെ ട്രക്കിന്റെ ടയറുകൾക്കുള്ളിലും ബോഡിയുടെ വിവിധഭാഗങ്ങളിലും ഒളിപ്പിച്ച ഗുളികകൾ സൂക്ഷ്​മ പരിശോധയിലാണ്​ കണ്ടെത്തിയത്​. 

സൗദി കസ്​റ്റംസ്​ അതോറിറ്റിയുടെ നിതാന്ത ജാഗ്രതയാണ്​ ഇത്രയും വിദഗ്​ധമായി ഒളിപ്പിച്ചുള്ള മയക്കുമരുന്ന്​ കടത്ത്​ കണ്ടെത്താനും പരാജയപ്പെടുത്താനും സഹായിച്ചത്​. രാജ്യത്തി​െൻറ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്​റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും കള്ളക്കടത്തുകാരുടെ ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഇത്തരം മയക്കുമരുന്നുകളും മറ്റ് നിരോധിത വസ്തുക്കളും കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിലൂടെ സമൂഹത്തി​െൻറ സുരക്ഷയും സംരക്ഷണവും വർദ്ധിപ്പിക്കുക എന്നതാണ്​ ലക്ഷ്യം. ഇത്തരം ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അതോററ്റിയെ അറിയിക്കാൻ പൊതുജനങ്ങളോട്​ അഭ്യർഥിച്ചു

Tags:    
News Summary - Saudi customs thwarts smuggling of over 817,000 amphetamine pills at Al-Batha crossing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.