സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ എന്നിവർ റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ

സൗദി കിരീടാവകാശി ഫിഫ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ,  ഫിഫയുടെ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ, സൗദി അറേബ്യയും ഫിഫയും തമ്മിലുള്ള കായിക സഹകരണത്തിൻ്റെ വിവിധ മേഖലകൾ ഇരു നേതാക്കളും അവലോകനം ചെയ്യുകയും, കായിക വികസനത്തിനായുള്ള വാഗ്ദാന സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ലോകോത്തര കായിക ഇനങ്ങൾക്ക് ആതിഥേയത്വം വഹിച്ചും വിഷൻ 2030 ൻ്റെ ഭാഗമായി കായിക മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തിയും സൗദി അറേബ്യ ആഗോള കായിക ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനിടയിലാണ് ഈ ചർച്ച നടന്നത്.

കൂടിക്കാഴ്ചയിൽ കായിക മേഖലയിലെ സൗദിയിലെ പ്രമുഖർ പങ്കെടുത്തു. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബി, പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ഗവർണർ യാസർ അൽ റുമയ്യൻ, റോയൽ കോർട്ട് ഉപദേഷ്ടാവ് അബ്ദുൽ അസീസ് തറാബ്‌സൂനി, സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് യാസർ അൽമിസെഹാൽ എന്നിവർ സംബന്ധിച്ചു. ലോക ഫുട്ബാളിലെ സുപ്രധാന വിഷയങ്ങൾ, സൗദിയുടെ കായിക ലക്ഷ്യങ്ങൾ, ഫുട്ബാളിൻ്റെ കൂടുതൽ വളർച്ച എന്നിവ ചർച്ചയുടെ പ്രധാന വിഷയങ്ങളായി.

Tags:    
News Summary - Saudi Crown Prince meets with FIFA President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.