മെക് 7 ഹെൽത്ത് ക്ലബ്ബ് ജിദ്ദ ശറഫിയ്യ കല്ല്പാർക്ക് യൂനിറ്റ് രണ്ടാം വാർഷികാഘോഷത്തിൽ പങ്കെടുത്തവർ

മെക് 7 ഹെൽത്ത് ക്ലബ്ബ് ശറഫിയ്യ കല്ല്പാർക്ക് യൂനിറ്റ് രണ്ടാം വാർഷികം ആഘോഷിച്ചു

ജിദ്ദ: ജിദ്ദയിലെ കായിക-ആരോഗ്യ കൂട്ടായ്മയായ മെക് 7 ഹെൽത്ത് ക്ലബ്ബിൻ്റെ ആദ്യ ബ്രാഞ്ചായ ശറഫിയ്യ കല്ല്പാർക്ക് യൂനിറ്റിൻ്റെ രണ്ടാം വാർഷികം വിവിധ പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു.

വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് നൂറിലധികം ക്ലബ്ബ് അംഗങ്ങൾ അണിനിരന്ന കൂട്ട വ്യായാമത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. ജിദ്ദ ചീഫ് കോഓർഡിനേറ്റർ മുസ്തഫ മാസ്റ്റർ വേങ്ങര ഉദ്ഘാടനം ചെയ്തു. ശറഫിയ്യ ചീഫ് കോഓർഡിനേറ്റർ മുജീബ് മുതുവല്ലൂർ അധ്യക്ഷത വഹിച്ചു. ജിദ്ദ ചീഫ് ട്രൈനർ അഹമ്മദ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി.

ട്രൈനറും തലാൽ സ്കൂൾ പ്രിൻസിപ്പലുമായ സ്വാലിഹ് മാസ്റ്റർ പരിപാടികൾ നിയന്ത്രിച്ചു. കെ.എം.സി.സി നേതാവ് നസർ വെളിയംകോട്, ഇബ്രാഹിം കൊല്ലി പേരാമ്പ്ര, കെ.എം.എ ലത്തീഫ് മാസ്റ്റർ, നൗഷാദ് വണ്ടൂർ, റസാഖ് മാസ്റ്റർ വള്ളിക്കുന്ന്, ശരീഫ് തിരൂർ, ടി.കെ അബ്ദുറഹിമാൻ, സി.ടി ഗഫൂർ, ഹാരിസ് ബാബു മമ്പാട്, സലാം മേലാറ്റൂർ, ഉസ്മാൻ മേലാറ്റൂർ, റഹീം കൊണ്ടോട്ടി, ഒ.കെ നിഷാദ്, വിലാസ് കുറുപ്പ്, മുനീർ, നൂറുദ്ധീൻ പാലത്തിങ്ങൽ, അൻവർ പൈനാട്ട് തുടങ്ങിയവർ സംസാരിച്ചു.

 മെക് 7 ഫൗണ്ടർ ഡോ. സലാഹുദ്ധീൻ, അംബാസിഡർ ഡോ. അറക്കൽ ബാവ, കെ.ടി മുസ്തഫ, ഡോ. അബ്ദുറഹിമാൻ പാമങ്ങാടൻ, സലാഹ് കാരാടൻ തുടങ്ങിയവർ ഓൺലൈൻ വഴി ആശംസകൾ നേർന്നു.

ആഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾക്കായി വിവിധ  മത്സരങ്ങളും ഹെൽത്തി ബ്രേക്ക് ഫാസ്റ്റും ഒരുക്കിയിരുന്നു. കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്തു. ശറഫിയ്യ ചീഫ് ട്രൈനർ ജംഷിബാവ കാരി സ്വാഗതവും കബീർ നീറാട്, അസ്‌കർ കൊണ്ടോട്ടി എന്നിവർ നന്ദിയും പറഞ്ഞു.

കബീർ നീറാട്, അഷ്‌റഫ് വരിക്കോടൻ, റഷീദ് അൻസാരി, സമദ്, അസ്‌കർ കൊണ്ടോട്ടി, സബാഹ് മാസ്റ്റർ, ഷാനവാസ് എടവണ്ണ, ഉസ്മാൻ പുഴക്കാട്ടീരി, ഇബ്രാഹിം മുണ്ടപ്പലം, ജരീർ വേങ്ങര, മുർഷാദ്, മൂസ, ജംഷീർ ഒഴുകൂർ, നജ്മുദ്ധീൻ, ശിഹാബ് വണ്ടൂർ, സഈദ് കൊയിലാണ്ടി, റംഷി, റിയാസ്, ബാബു, ബഷീർ മസ്ദ, അൻവർ സാദത്, കോയ കൊണ്ടോട്ടി, അലി പുളിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - MEC 7 Health Club Sharafiya Kallu Park Unit Celebrated 2nd Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.