സൗദിയിൽ ഇന്ന്​ 407 പേർക്ക്​ കോവിഡ്​

റിയാദ്​: സൗദി അറേബ്യയിൽ വെള്ളിയാഴ്​ച 407 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 513 പേർ സുഖം പ്രാപിച്ചു. 24 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത 338,539 പോസിറ്റീവ്​ കേസുകളിൽ 323,282 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4996 ആയി ഉയർന്നു.

രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 9261 പേരാണ്​. അതിൽ 859 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.8 ശതമാനമായി. മരണനിരക്ക്​ 1.5 ശതമാനമായും ഉയർന്നു​. റിയാദ്​ 2, ജിദ്ദ 5, മക്ക 2, ഹുഫൂഫ്​ 2, ത്വാഇഫ്​ 1, മുബറസ്​ 1, ഹാഇൽ 1, ബുറൈദ 1, അബഹ 1, ഹഫർ അൽബാത്വിൻ 1, നജ്​റാൻ 1, ജീസാൻ 1, അബൂ അരീഷ്​ 1, സബ്​യ 1, നാരിയ 1, അൽബാഹ 1, അഹദ്​ മസറ 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്​ച മരണങ്ങൾ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 54. മക്ക 39, യാംബു​ 27, ഹുഫൂഫ്​​ 23, റിയാദ്​ 23, ദമ്മാം​ 18, മുബറസ്​ 17, ഖമീസ്​ മുശൈത്ത്​​ 17, ജിദ്ദ 16, ബൽജുറഷി​ 11, അബഹ 11, ജുബൈൽ 11, ഹാഇൽ​ 10, മഖ്​വ 9 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്​ച 53,894 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,930,352 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​

റിയാദ്​ 1102, ജിദ്ദ 989, മക്ക 772, ഹുഫൂഫ്​ 262, ത്വാഇഫ്​ 210, ദമ്മാം 140, മദീന 134, അബഹ 129, ജീസാൻ 121, ബുറൈദ 108, മുബറസ്​ 78, ഹാഇൽ 76, ഹഫർ അൽബാത്വിൻ 75, തബൂക്ക്​ 73, അറാർ 64, സബ്​യ 47, മഹായിൽ 43, അൽബാഹ 41, അബൂ അരീഷ്​ 37, ഖത്വീഫ് 34, ഖമീസ്​ മുശൈത്ത്​​ 30, അൽറസ്​ 29, നജ്​റാൻ 30, സകാക 27, ബീഷ​ 27, ബെയ്​ഷ്​ 26, വാദി ദവാസിർ 23, ഖർജ്​ 20, സാംത 19, അയൂൺ 19, അൽഖുവയ്യ 18, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, റഫ്​ഹ 9, അൽനമാസ്​ 8, അഹദ്​ മസറ 8, അൽഅർദ 7, ജുബൈൽ 7, അഹദ്​ റുഫൈദ 7, ഹുറൈംല 6, ദർബ്​ 6, അൽ-ജഫർ 5, ദമദ്​ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, മുസാഹ്​മിയ 4, ഖുറയാത്​ 4, നാരിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, അബ്​ഖൈഖ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, തുറൈഫ്​ 1.

Tags:    
News Summary - saudi covid update 9 oct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.