റെഡ് സീ ഫിലിം ഫൗണ്ടേഷനും അമേരിക്കൻ സംഘടനയും തമ്മിലുള്ള പങ്കാളിത്തം പുതുക്കി

ജി​ദ്ദ: ആ​ഗോ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് പു​ത്ത​ൻ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും സി​നി​മാ നി​ർ​മാ​ണ​ത്തി​ന് അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി റെ​ഡ് സീ ​ഫി​ലിം ഫൗ​ണ്ടേ​ഷ​നും പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ സം​ഘ​ട​ന​യാ​യ ഫി​ലിം ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​റും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം പു​തു​ക്കി. റെ​ഡ് സീ ​ലാ​ബ്സി​​ന്റെ ഫീ​ച്ച​ർ ഫി​ലിം പ്രോ​ഗ്രാ​മി​ന് കീ​ഴി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് ഈ ​സ​ഹ​ക​ര​ണം തു​ട​രു​ന്ന​ത്.

ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്രൊ​ഫ​ഷ​ണ​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ഗാ​ത്മ​ക​മാ​യ പി​ന്തു​ണ​യും ന​ൽ​കി​ക്കൊ​ണ്ട് അ​വ​രെ ആ​ഗോ​ള സി​നി​മ​യു​ടെ മു​ൻ​നി​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ ഫൗ​ണ്ടേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള വി​ദ​ഗ്ധ​രു​മാ​യും മെൻറ​ർ​മാ​രു​മാ​യും നേ​രി​ട്ട് സം​വ​ദി​ക്കാ​നും സി​നി​മ​ക​ളു​ടെ പ്രാ​രം​ഭ ഘ​ട്ടം മു​ത​ൽ നി​ർ​മാ​ണം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ പ​രി​ശീ​ല​നം നേ​ടാ​നും സാ​ധി​ക്കും. ആ​ഗോ​ള സി​നി​മാ വി​പ​ണി​യു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും ത​ങ്ങ​ളു​ടെ സൃ​ഷ്​​ടി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്​​ട്ര ശ്ര​ദ്ധ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഈ ​പ്രോ​ഗ്രാം ഒ​രു വ​ലി​യ വേ​ദി​യാ​യി മാ​റും.

വ​ള​ർ​ന്നു​വ​രു​ന്ന പ്ര​തി​ഭ​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 2026ലെ ​ഫീ​ച്ച​ർ ഫി​ലിം പ്രോ​ഗ്രാ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത 12 പ്രോ​ജ​ക്ടു​ക​ളു​ടെ പ​ട്ടി​ക ഫൗ​ണ്ടേ​ഷ​ൻ നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​ള്ള മൂ​ന്ന് പ്രോ​ജ​ക്ടു​ക​ളും അ​റ​ബ് ലോ​കം, ഏ​ഷ്യ, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​ൻ​പ​ത് അ​ന്താ​രാ​ഷ്​​ട്ര പ്രോ​ജ​ക്ടു​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഖ്യാ​ന​ശൈ​ലി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക സി​നി​മ​ക​ളെ ആ​ഗോ​ള​ത​ല​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് സ​ഹാ​യി​ക്കും. റെ​ഡ് സീ ​ലാ​ബ്സി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ഒ​ന്നാ​ണ് ഈ ​പ്രോ​ഗ്രാ​മെ​ന്ന് ലാ​ബ്സ് ഡ​യ​റ​ക്ട​ർ റ​യാ​ൻ അ​ഷൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫി​ലിം ഇ​ൻ​ഡി​പെ​ൻ​ഡ​ന്റു​മാ​യു​ള്ള സ​ഹ​ക​ര​ണം ആ​ഗോ​ള വൈ​ദ​ഗ്ധ്യ​വും അ​നു​ഭ​വ​പ​രി​ച​യ​വും ഒ​ന്നി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും, ഇ​ത് ച​ല​ച്ചി​ത്ര നി​ർ​മാ​താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ സൃ​ഷ്​​ടി​ക​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഗു​ണ​നി​ല​വാ​ര​മു​ള്ള പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Partnership between Red Sea Film Foundation and American organization renewed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.