താഇഫ്: ലാവെൻഡർ വസന്തത്തിന്റെ പർപ്പിൾ അഴകിൽ പടിഞ്ഞാറൻ സൗദിയിലെ സരവാത്ത് മലനിരകൾ. ത്വാഇഫിലെ കാർഷിക, വിനോദസഞ്ചാര മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് ലാവെൻഡർ കൃഷി വൻതോതിൽ വ്യാപിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്നുള്ള കൃത്യമായ ഉയരം, മിതമായ കാലാവസ്ഥ, മണ്ണിന്റെ ഫലഭൂയിഷ്ഠത എന്നിവ സരവാത്ത് മലനിരകളിൽ മികച്ച ഗുണനിലവാരമുള്ള ലാവെൻഡർ വിളവെടുപ്പിന് അനുയോജ്യമായ പ്രകൃതിദത്ത സാഹചര്യം ഒരുക്കുന്നു. നിലവിൽ ഈ സീസണിൽ മലനിരകളിലെ തോട്ടങ്ങൾ ലാവെൻഡർ പൂക്കളാൽ മൂടപ്പെട്ടിരിക്കുകയാണ്.
ത്വാഇഫിലെ സരവാത്ത് മലനിരകളിൽ ലാവെൻഡർ പൂത്തുവിരിഞ്ഞപ്പോൾ
സുഗന്ധതൈലം, സൗന്ദര്യവർധക വസ്തുക്കൾ, ഉണങ്ങിയ പൂക്കൾ എന്നിവയുടെ നിർമാണത്തിന് ലാവെൻഡറിന് വിപണിയിൽ വൻ പ്രിയമാണുള്ളത്. ഇത് കർഷകർക്ക് മികച്ച സാമ്പത്തിക ലാഭം ഉറപ്പാക്കുന്നു. ‘വയലറ്റ് സ്വർണം’ എന്നറിയപ്പെടുന്ന ലാവെൻഡർ, ത്വാഇഫിന്റെ കാർഷിക സ്വത്വത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം പ്രാദേശിക സമ്പദ് വ്യവസ്ഥക്ക് പുതിയ കരുത്ത് പകരുകയാണ് ഈ ലാവെൻഡർ വസന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.