2026ലെ കിങ്​ ഫൈസൽ പുരസ്കാര വിതരണം ഇന്ന്​

റിയാദ്: ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ചിന്തകരെയും ആദരിക്കുന്ന 2026-ലെ കിങ്​ ഫൈസൽ പുരസ്കാരങ്ങൾ ബുധനാഴ്​ച വിതരണം ചെയ്യും. സൽമാൻ രാജാവി​െൻറ പ്രത്യേക മേൽനോട്ടത്തിൽ റിയാദിലാണ് പ്രൗഢഗംഭീരമായ പുരസ്കാര നിശ അരങ്ങേറുന്നത്.

റിയാദിൽ നടക്കുന്ന വാർഷിക ചടങ്ങിൽ രാജകുടുംബാംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ പണ്ഡിതന്മാർ എന്നിവർക്കൊപ്പം അന്താരാഷ്ട്ര ശാസ്ത്ര-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖരും സംബന്ധിക്കും. കിങ്​ ഫൈസൽ പുരസ്കാരത്തി​െൻറ 48ാമത് എഡിഷനാണ് ഈ വർഷം നടക്കുന്നത്. മനുഷ്യരാശിയുടെ പുരോഗതിക്കായി തങ്ങളുടെ ജീവിതം മാറ്റിവെച്ച പ്രതിഭകളുടെ സേവനങ്ങളെ ആദരിക്കുകയാണ് ഈ ചടങ്ങി​െൻറ പ്രധാന ലക്ഷ്യം. ജേതാക്കളുടെ ശാസ്ത്രീയവും ബൗദ്ധികവുമായ നേട്ടങ്ങൾ വിശദീകരിക്കുന്ന വിവിധ പരിപാടികൾ ചടങ്ങി​െൻറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

1977ൽ സ്ഥാപിതമായ കിംഗ് ഫൈസൽ പുരസ്കാരം ലോകത്തിലെ ഏറ്റവും ഉന്നതമായ പുരസ്കാരങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി, ഗവേഷകർക്കും ചിന്തകർക്കും സർഗ്ഗാത്മകമായി മുന്നേറാൻ ഈ പുരസ്കാരം വലിയ പ്രചോദനമാണ് നൽകുന്നത്. ഉന്നതമായ മാനുഷിക മൂല്യങ്ങളും മൂല്യബോധവും ഉയർത്തിപ്പിടിച്ചാണ് ഈ പുരസ്കാര സമിതി പ്രവർത്തിക്കുന്നത്.

Tags:    
News Summary - The 2026 King Faisal Awards will be presented today.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.