ദമ്മാം/ജുബൈൽ: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു. ആലപ്പുഴ കായംകുളം എരുവ ചെറുകാവിൽ സ്വദേശി ഷഹാന മൻസിലിൽ ജഹാംഗീർ (59) ദമ്മാമിലും കൊല്ലം ഈസ്റ്റ് കല്ലട കൊടുവിള ശിങ്കാരപ്പള്ളി സ്വദേശി കാഞ്ഞിരംതുണ്ടിൽ പി.ജി. ജോൺസൺ (55) ജുബൈലിലുമാണ് മരിച്ചത്. കടുത്ത പനിയും ചുമയും ശ്വാസതടസവും ബാധിച്ച് അത് ന്യുമോണിയായി മാറിയതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി ആരോഗ്യ നില വഷളാവുകയും ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ: ഷാഹിദ, മക്കൾ: ഷഹാന, ഷാഹിർ, സുമീർ, സാനിയ. ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്ത്തകൻ നാസ് വക്കത്തിെൻറ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
ജുബൈലിൽ ജോലി ചെയ്യുന്ന പി.ജി. ജോൺസൺ നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെയാണ് പനി ബാധിച്ച് കിടപ്പിലായത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രി മരിച്ചു. സൗദിയിലെ പ്രമുഖ കമ്പനിയിൽ 10 വർഷത്തിലേറെയായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ദീപ്തി, മകൻ: അക്ഷയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.