സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും

യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സൗ​ദി​യു​ടെ അ​നു​ശോ​ച​നം

ജി​ദ്ദ: യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​ഇ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും അ​ഗാ​ധ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തി​ൽ ഏ​റെ ദുഃ​ഖി​ക്കു​ന്നു. കാ​രു​ണ്യ​ത്തി​നും നി​ത്യ​ശാ​ന്തി​ക്കു​മാ​യി പ്രാ​ർ​ഥി​ക്കു​ന്നു. ത​ന്‍റെ ജ​ന​ത​ക്കും രാ​ജ്യ​ത്തി​നും ഒ​രു​പാ​ട്​ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ നേ​താ​വാ​ണ്​. ആ ​നേ​താ​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തോ​ടും അ​വി​ട​ത്തെ ജ​ന​ങ്ങ​ളോ​ടും അ​റ​ബ്, ഇ​സ്​​ലാ​മി​ക രാ​ഷ്​​ട്ര​ങ്ങ​ളോ​ടും ത​ങ്ങ​ളു​ടെ അ​ഗാ​ധ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും​ സൗ​ദി റോ​യ​ൽ കോ​ർ​ട്ട്​ പു​റ​പ്പെ​ടു​വി​ച്ച അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യും ജ​ന​ത​യും സ​ഹോ​ദ​ര രാ​ജ്യ​മാ​യ യു.​എ.​ഇ​യു​മാ​യി ത​ങ്ങ​ളു​ടെ ദുഃ​ഖം പ​ങ്കു​വെ​ക്കു​ന്നു​വെ​ന്ന്​ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും പ​റ​ഞ്ഞു. ഈ ​ദുഃ​ഖ​സ​മ​യ​ത്ത്​ എ​ല്ലാ​വ​ർ​ക്കും ക്ഷ​മ​ക്കും ആ​ശ്വാ​സ​ത്തി​നു​മാ​യി പ്രാ​ർ​ഥി​ക്കു​ന്നു. സു​ര​ക്ഷ, സ്ഥി​ര​ത, ക്ഷേ​മം, പു​രോ​ഗ​തി എ​ന്നി​വ യു.​എ.​ഇ​യി​ൽ എ​ന്നും നി​ല​നി​ൽ​ക്ക​ട്ടെ​യെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​ഇ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ക്കു​ന്ന​താ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ കു​റി​ച്ചു. യു.​എ.​ഇ സ​ർ​ക്കാ​റി​നോ​ടും അ​വി​ടു​ത്തെ ജ​ന​ങ്ങ​ളോ​ടും സൗ​ദി അ​റേ​ബ്യ ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​ന​മ​റി​യി​ക്കു​ന്നു. പ​രേ​ത​ന്​ 

Tags:    
News Summary - Saudi condolences on the death of the President of the United Arab Emirates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.