അൽ ജുബൈലിൽ ഗ്രാൻഡ് എക്സ്പ്രസ് പ്രവർത്തനമാരംഭിച്ചു

ജുബൈൽ: സൗദി അറേബ്യയിലേ ജുബൈലിൽ ഗ്രാൻഡ് എക്സ്പ്രസ് പ്രവർത്തനമാരംഭിച്ചു. ഒക്ടോബർ 29-ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഘറബ് അൽ മസാരി, കിംഗ് ഫഹദ് റോഡിലാണ് പുതിയ സ്ഥാപനം ഉദ്ഘാടനം ചെയ്തത്.

ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ ഓഫ് റീട്ടെയിൽ ഓപ്പറേഷൻസ് തഹ്സീർ പ്രമുഖ വ്യവസായി ഈദ്ഹമദ് മെസാഫർ അൽ അജ്മിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാൻഡ് ഹൈപ്പർ കെഎസ്എ സിഇഒ  സനീൻ വസീം, ഡെപ്യൂട്ടി ജനറൽ മാനേജർ സമീർ ബാബു, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ഡയറക്ടർ  അയ്യൂബ് കെച്ചേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജുബൈലിലെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനും റീട്ടെയിൽ മേഖലയിൽ ഗ്രാൻഡ് ഗ്രൂപ്പിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ ഗ്രാൻഡ് എക്സ്പ്രസിന്റെ പ്രവർത്തനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Grand Express started operations in Al Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.