ദേശീയ മരംനടീൽ സീസൺ; ഹാഇലിൽ വിത്തുകൾ വിതറുന്ന പുതിയ ഘട്ടത്തിന് തുടക്കം

ഹാ​ഇ​ൽ: ദേ​ശീ​യ മ​രം​ന​ടീ​ൽ സീ​സ​ൺ 2026 നോ​ട​നു​ബ​ന്ധി​ച്ച് ‘ഒ​രു ത​ല​മു​റ ന​ടു​ന്നു.. ഒ​രു രാ​ജ്യം സ​മൃ​ദ്ധി​യി​ലേ​ക്ക്’ എ​ന്ന പ്ര​മേ​യ​ത്തി​ന് കീ​ഴി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ മ​രം​ന​ടീ​ൽ സീ​സ​ൺ 2026 നോ​ട​നു​ബ​ന്ധി​ച്ച് ഹാ​ഇ​ൽ പ്ര​വി​ശ്യ​യി​ൽ വി​ത്തു​ക​ൾ വി​ത​റു​ന്ന പു​തി​യ ഘ​ട്ട​ത്തി​ന് തു​ട​ക്കം.

രാ​ജ്യ​ത്തു​ട​നീ​ളം 1,000 കോ​ടി മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ക​യോ 40 ദ​ശ​ല​ക്ഷം ഹെ​ക്ട​ർ പ്ര​ദേ​ശം പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യോ ല​ക്ഷ്യ​മി​ടു​ന്ന സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റീ​വി​ന്റെ ല​ക്ഷ്യ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. ഓ​രോ സ​സ്യ​മേ​ഖ​ല​ക്കും അ​നു​യോ​ജ്യ​മാ​യ പ്രാ​ദേ​ശി​ക സ​സ്യ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത് ത​ക​ർ​ന്ന​ടി​ഞ്ഞ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു​ള്ള ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മാ​ണ് വി​ത്ത് വി​ത​ക്ക​ലെ​ന്ന് സ​സ്യ​ശേ​ഖ​ര വി​ക​സ​ന​ത്തി​നും മ​രു​ഭൂ​വ​ത്ക​ര​ണ പ്ര​തി​രോ​ധ​ത്തി​നു​മു​ള്ള ദേ​ശീ​യ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഇ​ത് ജ​നി​ത​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​സ്യ​ങ്ങ​ളു​ടെ അ​തി​ജീ​വ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. പ​രി​സ്ഥി​തി സു​സ്ഥി​ര​ത​യെ പി​ന്തു​ണ​ക്കു​ക​യും സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റീ​വ് ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​ത് ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​സ്യ​സ​മ്പ​ത്ത് വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ളും മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ൾ, വ​ന​ങ്ങ​ൾ, ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ മേ​ൽ​നോ​ട്ട​വും തു​ട​രു​ന്ന​താ​യി ദേ​ശീ​യ കേ​ന്ദ്രം പ​റ​ഞ്ഞു.

Tags:    
News Summary - Hail Tree Planting Phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.