ചെറിയ സ്ഥാപനങ്ങൾക്കും കൂട്ടായ താമസസൗകര്യം നിർബന്ധമാക്കുന്നു

റി​യാ​ദ്: 2027 ഫെ​ബ്രു​വ​രി മു​ത​ൽ ചെ​റി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സു​ള്ള കൂ​ട്ടാ​യ താ​മ​സ​സൗ​ക​ര്യം (ഗ്രൂ​പ്പ് ഹൗ​സി​ങ്) നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. 250ൽ ​താ​ഴെ തൊ​ഴി​ലാ​ളി​ക​ളു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സൗ​ക​ര്യ​ത്തി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് നി​യ​മ​പ​ര​മാ​യ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും നി​ർ​ബ​ന്ധ​മാ​യും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് 'വ്യ​ക്തി​ക​ൾ​ക്കാ​യു​ള്ള കൂ​ട്ടാ​യ താ​മ​സ​സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യു​ള്ള ദേ​ശീ​യ പ്രോ​ഗ്രാം' ഓ​ർ​മി​പ്പി​ച്ചു.

സൗ​ദി ന​ഗ​ര​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സൗ​ക​ര്യം ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. അ​വ​സാ​ന ഘ​ട്ട നി​ർ​ബ​ന്ധി​ത നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന 2027 ഫെ​ബ്രു​വ​രി ഒ​ന്നി​ന് മു​മ്പാ​യി​ ചെ​റി​യ സ്ഥാ​പ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ കീ​ഴി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലൈ​സ​ൻ​സു​ള്ള കൂ​ട്ടാ​യ താ​മ​സ​സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം

ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തു​വ​രെ​യു​ള്ള ബാ​ക്കി സ​മ​യം സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സാ​വ​കാ​ശ കാ​ല​യ​ള​വാ​ണ് എ​ന്ന് പ്രോ​ഗ്രാം വ്യ​ക്ത​മാ​ക്കി. അം​ഗീ​കൃ​ത നി​യ​മ​ന​ട​പ​ടി​ക​ൾ അ​നു​സ​രി​ച്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ നി​ല​വി​ലെ സ്ഥി​തി തി​രു​ത്തി ക്ര​മ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും അ​തു​വ​ഴി നി​യ​മാ​നു​സൃ​ത​മാ​യ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്ന​തി​നും പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും പ്രോ​ഗ്രാം പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സൗ​ക​ര്യം ക്ര​മ​പ്പെ​ടു​ത്തു​ന്ന​ത് ര​ണ്ട് അം​ഗീ​കൃ​ത രീ​തി​ക​ളി​ലൂ​ടെ യാ​ണെ​ന്ന് പ്രോ​ഗ്രാം വ്യ​ക്ത​മാ​ക്കി. ആ​ദ്യ​ത്തേ​ത്, നി​ർ​ദി​ഷ്ട പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി സ്ഥാ​പ​ന​ത്തി​ന്റെ കെ​ട്ടി​ട​ത്തി​ന് ആ​രോ​ഗ്യ, സാ​ങ്കേ​തി​ക, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കൂ​ട്ടാ​യ താ​മ​സ​സൗ​ക​ര​ണ​ത്തി​നു​ള്ള ലൈ​സ​ൻ​സ് നേ​ടു​ക എ​ന്ന​താ​ണ്. ര​ണ്ടാ​മ​ത്തേ​ത്, മു​ൻ​കൂ​ട്ടി ലൈ​സ​ൻ​സ് ല​ഭി​ച്ച കെ​ട്ടി​ട​ങ്ങ​ളു​മാ​യി ക​രാ​റു​ണ്ടാ​ക്കു​ക എ​ന്ന​താ​ണ്. ഇ​ത് സ്വ​ന്ത​മാ​യി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മ്മി​ച്ച് പ​രി​പാ​ലി​ക്കാ​തെ ത​ന്നെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കും.

അ​നു​വ​ദി​ച്ചി​ട്ടു​ള്ള സാ​വ​കാ​ശ കാ​ല​യ​ള​വി​നു​ള്ളി​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ള ലൈ​സ​ൻ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നോ മു​ൻ​കൂ​ട്ടി ലൈ​സ​ൻ​സ് ല​ഭി​ച്ച താ​മ​സ​സൗ​ക​ര്യ​ങ്ങ​ളു​മാ​യി ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നോ സ്ഥാ​പ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് പ്രോ​ഗ്രാം ക​ർ​ശ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. അം​ഗീ​കൃ​ത ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സൗ​ക​ര്യം സു​ഗ​മ​മാ​യി ക്ര​മീ​ക​രി​ക്കാ​നും ആ​രോ​ഗ്യ, സാ​ങ്കേ​തി​ക, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നും, താ​മ​സ​കെ​ട്ടി​ട​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത ഉ​പ​യോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്നും പ്രോ​ഗ്രാം പ​റ​ഞ്ഞു. വ്യ​ക്തി​ക​ൾ​ക്കാ​യു​ള്ള കൂ​ട്ടാ​യ താ​മ​സ​സൗ​ക​ര്യം ക്ര​മീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ-​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന അ​നു​യോ​ജ്യ​മാ​യ താ​മ​സ​പ​രി​സ​രം ഉ​റ​പ്പാ​ക്കാ​നും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​നും ന​ഗ​ര​കാ​ഴ്ച​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​യി പ്രോ​ഗ്രാം സൂ​ചി​പ്പി​ച്ചു.

സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​നു​ള്ള സൗ​ക​ര്യ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സൗ​ക​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്ന​തും ത​മ്മി​ലു​ള്ള സ​മ​തു​ലി​താ​വ​സ്ഥ കൈ​വ​രി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തി​രു​ന്നാ​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന നി​യ​മ​ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള സാ​വ​കാ​ശ കാ​ല​യ​ള​വ് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അം​ഗീ​കൃ​ത പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യോ ലൈ​സ​ൻ​സു​ള്ള താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളോ​ട് പ്രോ​ഗ്രാം ആ​ഹ്വാ​നം ചെ​യ്തു.

Tags:    
News Summary - Saudi Group Housing Mandate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.