സൗദി പ്രതിരോധ മന്ത്രി നാറ്റോ സെക്രട്ടറി ജനറലുമായി ചർച്ച നടത്തി

റി​യാ​ദ്: സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മാ​ർ​ക്ക് റു​ട്ടെ​യു​മാ​യി​ച​ർ​ച്ച ന​ട​ത്തി. ഫോ​ണി​ലു​ടെ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​രു നേ​താ​ക്ക​ളും സൈ​നി​ക, പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തി​ന്റെ വ​ഴി​ക​ളും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സം​യു​ക്ത ഏ​കോ​പ​ന​വും പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

കൂ​ടാ​തെ സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി സ്പാ​നി​ഷ് പ്ര​തി​രോ​ധ മ​ന്ത്രി മാ​ർ​ഗ​രി​റ്റ റോ​ബ്ലെ​സു​മാ​യും ഫോ​ണി​ൽ സം​സാ​രി​ച്ചു. സൗ​ദി-​സ്പാ​നി​ഷ് പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ നി​ല​വി​ലു​ള്ള ശ​ക്ത​മാ​യ പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​വും അ​ത് മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ വി​ല​യി​രു​ത്തി. സൗ​ദി​ക്ക് നേ​രെ ഹൂ​ത്തി മി​ലി​ഷ്യ ന​ട​ത്തു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കാ​നു​ള്ള വ​ഴി​ക​ളും ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - Saudi Minister NATO Talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.